നിരൂപകര്‍ക്കിടയിലും ബോക്‌സ് ഓഫീസിലും ഒരുപോലെ വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു ഉയരെ. പാര്‍വ്വതി തെരുവോത്ത് മുഖ്യവേഷത്തില്‍ എത്തിയ ചിത്രം ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്. ഇപ്പോള്‍ ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ പ്രധാന സീനുകളില്‍ ഒന്നായ ആസിഡ് ആക്രമണം എങ്ങനെ ചിത്രീകരിച്ചുവെന്നത് മേക്കിങ് വീഡിയോയില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്ലൈമാക്സ് രംഗങ്ങളില്‍പ്പെടുന്ന വിമാനത്തിന്‍റെ ലാന്‍റിങും വിമാനത്തിനുള്ളിലെ ഭാഗങ്ങളും എങ്ങനെ ചിത്രീകരിച്ചുവെന്നും വീഡിയോയില്‍ വിശദമാക്കിയിട്ടുണ്ട്. വിമാനത്തിനുള്ളിലെ രംഗങ്ങള്‍ക്കായി അണിയറപ്രവര്‍ത്തകര്‍ യഥാര്‍ഥ വിമാനത്തിന്‍റെ മാതൃകയില്‍ മറ്റൊന്ന് നിര്‍മിച്ചാണ് ചിത്രീകരണം നടത്തിയത്.
- " class="align-text-top noRightClick twitterSection" data="">
മുമ്പ് ആസിഡ് ആക്രമണത്തിന് ശേഷമുള്ള ഭാഗങ്ങള്‍ക്കായി പാര്‍വ്വതി നടത്തിയ മേക്കോവറുകള്‍ ഉള്‍പ്പെടുത്തിയ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ബോബി- സഞ്ജയ് ടീമായിരുന്നു. സിദ്ദീഖ്, ആസിഫ് അലി, ടോവിനോ, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എസ് ക്യൂബ് ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.