Meppadiyan Manju Warrier post controversy: അടുത്തിടെയായി ഉണ്ണി മുകുന്ദന്‍റെ മേപ്പടിയാന്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളിലടക്കം പ്രചരിക്കുന്നത്. സംഘപരിവാര്‍ അനുകൂല പ്രമേയമാണ് മേപ്പടിയാന്‍ എന്നാണ് ചിത്രത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍. കഴിഞ്ഞ ദിവസം മേപ്പടിയാന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ ഒരു പോസ്‌റ്റര്‍ പങ്കുവച്ചിരുന്നു. പോസ്‌റ്റര്‍ പങ്കുവച്ചതിന് പിന്നാലെ മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു.
- " class="align-text-top noRightClick twitterSection" data="">
ഇതില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍ രംഗത്തെത്തിയിരിക്കുകയാണ്. മഞ്ജു വാര്യരെ പോലെ പ്രശസ്‌തയായ ഒരു കലാകാരിയെ ഇത്തരം ദുര്‍ബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുതെന്നാണ് ഉണ്ണി മുകുന്ദന്‍ അഭ്യര്‍ഥിക്കുന്നത്. തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അഭ്യര്‍ഥനയുമായി താരം രംഗത്തെത്തിയത്.
Unni Mukundan on Meppadiyan controversy: 'ഹലോ സുഹൃത്തുക്കളെ, മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്‌റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്‌റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്‌തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' -ഉണ്ണി മുകുന്ദന്‍ കുറിച്ചു.
Also Read: അച്ഛന്‍ മകന്‍ കഥ പറഞ്ഞ് മോഹന്‍ലാലും പൃഥ്വിയും; വന്നു പോകും വൈറല്‍