"ഞാൻ സിനിമ പഠിക്കാൻ സ്കൂളുകളിൽ പോയിട്ടില്ല, സിനിമക്ക് പോയിട്ടുണ്ട്," വിഖ്യാത സംവിധായകൻ ക്വെന്‍റിൻ ടറാന്‍റിനോയുടെ വാക്കുകൾ. ഇതിനെ അന്വർഥമാക്കുന്ന ഒരു കൂട്ടം കുട്ടികളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തെലുങ്ക് പവർസ്റ്റാർ പവൻ കല്യാണിന്‍റെ മാസ് എന്‍റർടെയിനർ ചിത്രം വക്കീൽ സാബിലെ ഫൈറ്റ് രംഗങ്ങളാണ് എം. കിരണും സംഘവും പുനരാവിഷ്കരിച്ചത്. നെല്ലൂർ കുരലു എന്ന യൂട്യൂബ് ചാനലിലെ വീഡിയോയാണ് നവമാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൂടാതെ, കുട്ടികളെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദനും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
തീ പാറുന്ന അടി, അതിനൊത്ത ബിജിഎമ്മിൽ ടൈമിങ് തെറ്റാതെ അവതരിപ്പിച്ചതിലാണ് ഇവർക്ക് പ്രശംസ ലഭിക്കുന്നത്. "ഇത് തികച്ചും കഴിവാണ്! ഇതിലെ ഓരോ ഭാഗവും ഇഷ്ടപ്പെട്ടു. ഈ ആൺകുട്ടികളും പെൺകുട്ടികളും എത്രമാത്രം കഠിനാധ്വാനം ചെയ്‌തിരുന്നുവെന്ന് ഊഹിക്കാനാകില്ല! വിസിലടിക്കേണ്ട ഫാൻ മൊമന്‍റ്," എന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചത്.
Also Read: ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിന് സന്തോഷ് കീഴാറ്റൂരിന്‍റെ പരിഹാസ കമന്‍റ്
ആക്ഷൻ- ഫൈറ്റ് രംഗങ്ങളിലെ പെർഫക്ട് എഡിറ്റിങ്ങും കിരണിന്‍റെ സംവിധാനത്തിനും മികച്ച അഭിപ്രായവും ഉയരുന്നു. സിനിമയെ സ്നേഹിക്കുന്ന കുട്ടികളുടെ മികവുറ്റ പ്രകടനത്തിന് നാനാഭാഗങ്ങളിൽ നിന്നും പ്രശംസ ലഭിക്കുന്നുണ്ട്. മൊബൈലിൽ ചിത്രീകരിച്ച രംഗങ്ങളും അതിന്‍റെ കൊറിയോഗ്രാഫിയും മികവ് പുലർത്തിയെന്ന തരത്തിലും വീഡിയോ നല്ല ദൃശ്യവിരുന്നാണെന്നും അഭിനന്ദനം ഉയരുന്നു.