ലോകത്തൊരു നടനും ചെയ്യാത്ത മേക്ക് ഓവറുകൾ നടത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരമാണ് ഉലകനായകൻ കമൽഹാസൻ. അതിനാല്‍ തന്നെ കമലഹാസന്‍ ചിത്രങ്ങള്‍ ചലച്ചിത്ര ലോകത്തേക്ക് എത്തിപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള റഫറന്‍സാണ്.
- " class="align-text-top noRightClick twitterSection" data="">
ദശാവതാരം സിനിമയുടെ പതിമൂന്നാം വാര്‍ഷികത്തില്‍ കമല്‍ഹാസന്‍ പങ്കുവെച്ച പോസ്റ്റിന് കമന്‍റുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ എത്തിയിരുന്നു. ഇപ്പോള്‍ അതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് ഉലകനായകന്‍. പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഉടന്‍ കമലഹാസന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളായ ദശാവതാരവും മൈക്കിള്‍ മദന കാമരാജനും എങ്ങനെ ചിത്രീകരിച്ചുവെന്നാണ് അല്‍ഫോന്‍സ് പുത്രന്‍ ചോദിച്ചത്.
ദശവതാരം സിനിമ സംവിധാനത്തിലെ പിഎച്ച്‌ഡി എടുക്കുന്നത് പോലെ പഠിക്കാന്‍ കഴിയുന്ന ചിത്രമാണെന്നും മൈക്കിള്‍ മദന കാമരാജന്‍ സിനിമ പഠനത്തിലെ തന്നെ ബിരുദത്തിന് തുല്യമാണെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് കമല്‍ നല്‍കിയിരിക്കുന്നത്.
കമല്‍ഹാസന്‍റെ മറുപടി:
'മൈക്കിള്‍ മദന കാമരാജന്‍ എങ്ങനെ ചിത്രീകരിച്ചുവെന്ന് ഉടന്‍ പറയാം. അത് നിങ്ങള്‍ക്ക് എന്ത് മാത്രം പഠിക്കാനുണ്ടെന്ന് എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ച് അതൊരു മാസ്റ്റര്‍ ക്ലാസ് ചിത്രമാണ്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഞാന്‍ അതില്‍ നിന്ന് പുതിയത് പഠിക്കുകയാണ്'.
മറുപടിയായി കമല്‍ ഹാസന്‍ കുറിച്ചു. മറുപടി നല്‍കിയ കമലിന് നന്ദി അറിയിച്ച അല്‍ഫോന്‍സ് താങ്കളില്‍ നിന്ന് പഠിക്കാന്‍ കഴിയുന്നത് വളരെ വലിയ കാര്യമാണെന്നും തനിക്ക് മാത്രമല്ല സിനിമ നിര്‍മാണം പഠിക്കാന്‍ ഇഷ്ടപ്പെടുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് ഇത് വളരെ വലിയ കാര്യമാണെന്നും പറഞ്ഞു.
ലോകത്തൊരു നടനും ചെയ്യാത്ത മേക്ക് ഓവറുകൾ നടത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരമാണ് ഉലകനായകൻ കമൽഹാസൻ. ദശാവതാരം എന്ന ചിത്രത്തിൽ കാഴ്ചയിലും രൂപത്തിലും ഭാവത്തിലുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തത പുലർത്തുന്ന പത്ത് കഥാപാത്രങ്ങളായാണ് കമൽഹാസൻ പ്രത്യക്ഷപ്പെട്ടത്.
Also read: പാപനാശത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ഗൗതമി ഇല്ല, പകരം മീന!
മൈക്കിള്‍ മദന കാമ രാജനില്‍ നാല് വിവിധ സാഹചര്യങ്ങളില്‍ ജീവിക്കുന്ന നാല് വ്യക്തിത്വങ്ങളായണ് കമല്‍ പ്രത്യക്ഷപ്പെട്ടത്. ഒരാൾ ചെന്നൈ തമിഴൻ, ഒരാൾ പാശ്ചാത്യസംസ്കാരമുള്ള തമിഴൻ, ഒരാൾ പാലക്കാട്ടുക്കാരൻ തമിഴൻ, തൊണ്ടയടച്ച സ്വരവുമായി മറ്റൊരു തമിഴൻ... ഗംഭീരമായിരുന്നു കമലിന്‍റെ അവതരണം.