ബി. ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തിൽ നടന്‍ മോഹന്‍ലാല്‍ വീണ്ടും നായകനാകുന്നു. ഉദയ് കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. പുതിയ സിനിമയുടെ വിശേഷം ബി.ഉണ്ണികൃഷ്ണനാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയ് കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്. ഇൻവെസ്റ്റിഗേഷൻ പ്രമേയമല്ല സിനിമയുടേതെന്നും ഗ്രാമീണ അന്തരീഷത്തിൽ കോമഡിക്ക് കൂടുതൽ പ്രാധാന്യം ഉള്ള ഒരു എന്‍റര്‍ടെയ്‌ന്‍മെന്‍റ് സിനിമയായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് തിരകഥാകൃത്ത് ഉദയ കൃഷ്ണ സംവിധായകൻ ബി. ഉണ്ണികൃഷ്ണന് വേണ്ടി തിരക്കഥ എഴുതുന്നത്. സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കും. ഇപ്പോൾ ദൃശ്യം 2വിന്‍റെ ഷൂട്ടിങ് തിരക്കുകളിലാണ് മോഹന്‍ലാല്‍.
-
Yes...❤️
Posted by Unnikrishnan B on Sunday, 11 October 2020
Yes...❤️
Posted by Unnikrishnan B on Sunday, 11 October 2020
Yes...❤️
Posted by Unnikrishnan B on Sunday, 11 October 2020