ETV Bharat / sitara

മക്കള്‍ സെല്‍വനും ഗോവിന്ദ് വസന്തയും, ഡെഡ്‌ലി കോമ്പിനേഷനില്‍ 'അണ്ണാത്ത സെയ്തി'

അറിവ് ആലപിച്ചിരിക്കുന്ന അണ്ണാത്ത സെയ്തിക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്

Tughlaq Durbar | Annathe Sethi Song  Annathe Sethi Song  അണ്ണാത്ത സെയ്തി  മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി  വിജയ് സേതുപതിയുടെ തുഗ്ലക് ദര്‍ബാര്‍
മക്കള്‍ സെല്‍വനും ഗോവിന്ദ് വസന്തയും, ഡെഡ്‌ലി കോമ്പിനേഷനില്‍ 'അണ്ണാത്ത സെയ്തി'
author img

By

Published : Aug 3, 2020, 6:46 PM IST

തമിഴകത്തിന്‍റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഗായകനും സംഗീത സംവിധായകനുമായ ഗോവിന്ദ് വസന്തയും ഒരുമിച്ച് വീണ്ടുമൊരു അടിപൊളി ഗാനവുമായി എത്തിയിരിക്കുകയാണ്. വിജയ് സേതുപതിയുടെ തുഗ്ലക് ദര്‍ബാറെന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒരുമിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ അണ്ണാത്ത സെയ്തിയുടെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അറിവാണ് ഇന്‍സ്പിരേഷന്‍ മൂഡില്‍ ഒരുക്കിയിക്കുന്ന അണ്ണാത്ത സെയ്തി ആലപിച്ചിരിക്കുന്നത്. വിജയ് സേതുപതിയുടെ നെടുനീളന്‍ പഞ്ച് ഡയലോഗിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. ഒരുപ്രാവശ്യം കേട്ടാല്‍ വീണ്ടും കേള്‍ക്കാന്‍ ആസ്വാദകനെ പ്രേരിപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനം.

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തില്‍ കിടിലന്‍ ഗെറ്റപ്പിലാണ് വിജയ് സേതുപതി എത്തുന്നത്. പ്രസാദ് ദീനദയാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പൊളിറ്റിക്കല്‍ ചിത്രമായാണ് തുഗ്ലക്ക് ദര്‍ബാര്‍ ഒരുങ്ങുന്നത്. സിങ്കം എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. അതിഥി റാവു ഹൈദരിയാണ് നായിക. മലയാളി താരം മഞ്ജിമ മോഹനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ് സേതുപതിയുടെ സഹോദരിയുടെ വേഷമാണ് മഞ്ജിമക്ക്. പാര്‍ഥിപനാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്. 7 സ്‌ക്രീന്‍ സ്റ്റുഡിയോയും വിയാകോം 18ഉം ചേര്‍ന്നാണ് തുഗ്ലക്ക് ദര്‍ബാര്‍ നിര്‍മിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.