ETV Bharat / sitara

'നാരദന്' ഇനി മണിക്കൂറുകള്‍ മാത്രം ; കൗണ്ട്‌ഡൗണുമായി ടൊവിനോയും കൂട്ടരും

author img

By

Published : Mar 2, 2022, 12:08 PM IST

Naradan release: 'നാരദന്‍' തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക വ്യാപകമായി നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുക

Naradan release  Tovino Thomas Naradan  'നാരദിന്' ഇനി മണിക്കൂറുകള്‍ മാത്രം  കൗന്‍റ്‌ഡൗണുമായി ടൊവിനോയും കൂട്ടരും  Tovino Thomas Aashiq Abu combo  Naradan trailer  Tovino Thomas Naradan look  Naradan cast and crew
'നാരദിന്' ഇനി മണിക്കൂറുകള്‍ മാത്രം; കൗന്‍റ്‌ഡൗണുമായി ടൊവിനോയും കൂട്ടരും

Naradan release : ടൊവിനോ തോമസ്‌, അന്ന ബെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ്‌ അബു സംവിധാനം ചെയ്യുന്ന 'നാരദന്‍' തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക വ്യാപകമായി നാളെയാണ് ചിത്രം റിലീസ്‌ ചെയ്യുക. ഒമിക്രോണ്‍, കൊവിഡ്‌ മൂന്നാം തരംഗം തുടങ്ങിയ സാഹചര്യത്തില്‍ 'നാരദന്‍റെ' റിലീസ്‌ നീണ്ടുപോവുകയായിരുന്നു. നേരത്തെ ജനുവരി 27ന്‌ റിലീസ്‌ ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Tovino Thomas Aashiq Abu combo: 'മായാനദി', 'വൈറസ്‌' എന്നീ ചിത്രങ്ങളുടെ വിജയത്തിന്‌ ശേഷം ആഷിഖ്‌ അബുവും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'നാരദന്‍'. ആഷിഖ്‌ അബു ടൊവിനോ തോമസ്‌ കൂട്ടുകെട്ടില്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്.

റിലീസിനോടടുക്കുമ്പോള്‍ നാരദന്‍ വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ചിത്രത്തിന്‍റെ ട്രെയ്‌ലറുകളും പുറത്തിറങ്ങിയിരുന്നു. ഇതുവരെ രണ്ട്‌ ട്രെയ്‌ലറുകളാണ് പുറത്തിറങ്ങിയത്‌. ടൊവിനോ തോമസ്‌ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ട്രെയ്‌ലറുകള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്‌.

Naradan trailer: ആധുനിക കാലഘട്ടത്തിലെ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ചാണ് ചിത്രത്തിന്‍റെ ആദ്യ ട്രെയ്‌ലര്‍ ചര്‍ച്ച ചെയ്യുന്നത്‌. വാര്‍ത്തയുടെ എത്തിക്‌സിനെ കുറിച്ചും പരാമര്‍ശമുണ്ട്. ടൊവിനോ തോമസ്‌, അന്ന ബെന്ർ, ഷറഫുദ്ദീന്‍, രഞ്ജി പണിക്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവര്‍ ആദ്യ ട്രെയ്‌ലറില്‍ മിന്നിമറയുന്നു. ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്‌. ആദ്യ ട്രെയ്‌ലര്‍ ശബ്‌ദമുഖരിതമായിരുന്നെങ്കില്‍ രണ്ടാമത്തേത് മറിച്ചായിരുന്നു. ആകാംക്ഷ ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലൂടെയാണ് ഒരു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ കടന്നുപോകുന്നത്‌.

Also Read: രണ്‍ബീര്‍ - ശ്രദ്ധ ചിത്രത്തിന്‍റെ റിലീസ്‌ തീയതി പുറത്ത്‌

Tovino Thomas Naradan look: സമകാലിക മാധ്യമ ലോകത്തെ വിമര്‍ശനാത്മകമായാണ് 'നാരദന്‍' സമീപിക്കുന്നത്‌. രണ്ട്‌ വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ടൊവിനോ തോമസ്‌ പ്രത്യക്ഷപ്പെടുന്നത്‌. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ 'മിന്നല്‍ മുരളി'ക്ക്‌ ശേഷമുള്ള ടൊവിനോ തോമസ്‌ ചിത്രമാണ് 'നാരദന്‍'.

Naradan cast and crew: ഇന്ദ്രന്‍സ്‌, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, ജോയ്‌ മാത്യു, രഞ്ജി പണിക്കര്‍, വിജയ രാഘവന്‍, ജയരാജ്‌ വാര്യര്‍, ദീപന്‍ ശിവരാമന്‍, രഘുനാഥ്‌ പാലേരി തുടങ്ങിയവരും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്‌.

ഉണ്ണി ആര്‍ ആണ് തിരക്കഥ. സന്തോഷ്‌ ടി കുരുവിള, റിമ കല്ലിങ്കല്‍, ആഷിഖ്‌ അബു എന്നിവര്‍ ചേര്‍ന്നാണ്‌ നിര്‍മാണം. ജാഫര്‍ സാദിഖ്‌ ആണ് ഛായാഗ്രഹണം. സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കും. ഡി.ജെ ശേഖര്‍ ആണ്‌ സംഗീതം. ഒറിജിനല്‍ സൗണ്ട്‌ ട്രാക്ക്‌ നേഹ യാക്‌സണ്‍ പെരേരയും നിര്‍വഹിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.