ടൊവിനോ തോമസ് സിനിമ കളയുടെ ചിത്രീകരണം പൂര്‍ത്തിയായി. ടൊവിനോ തന്നെയാണ് സിനിമയിലെ ഒരു രംഗത്തിന്‍റെ ചിത്രത്തിനൊപ്പം ഷൂട്ടിങ് പൂര്‍ത്തിയായ വിവരം സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്‌ത സിനിമയാണ് കള. യദു പുഷ്‌പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിനിമയിലെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ടൊവിനോയ്‌ക്ക് പരിക്കേറ്റിരുന്നു. വയറിന് പരിക്കേറ്റ ടൊവിനോയ്‌ക്ക് ആന്തരിക രക്തസ്രാവം ഉണ്ടാവുകയും പിന്നീട് വിദഗ്‌ധ ചികിത്സയ്‌ക്കും ആഴ്ചകളോളമുള്ള വിശ്രമത്തിനും ശേഷമാണ് സിനിമയുടെ ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചത്.
-
And #Kala has packed up!
— Tovino Thomas (@ttovino) December 28, 2020 " class="align-text-top noRightClick twitterSection" data="
Years ago with cinema in my dreams,I used to be in the company of this same team of Kala,discussing&making short films. Now,we have made cinema&with the purest of passions.Kala was hard.Real hard.But this mutual love we had for cinema made it all possible pic.twitter.com/vGqLISRw6I
">And #Kala has packed up!
— Tovino Thomas (@ttovino) December 28, 2020
Years ago with cinema in my dreams,I used to be in the company of this same team of Kala,discussing&making short films. Now,we have made cinema&with the purest of passions.Kala was hard.Real hard.But this mutual love we had for cinema made it all possible pic.twitter.com/vGqLISRw6IAnd #Kala has packed up!
— Tovino Thomas (@ttovino) December 28, 2020
Years ago with cinema in my dreams,I used to be in the company of this same team of Kala,discussing&making short films. Now,we have made cinema&with the purest of passions.Kala was hard.Real hard.But this mutual love we had for cinema made it all possible pic.twitter.com/vGqLISRw6I
ലാലും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടേഴ്‍സ് ബാസിദ് അല്‍ ഗസാലി, സജൊ. അഡ്വഞ്ചര്‍ കമ്പനിയുടെ ബാനറില്‍ സിജു മാത്യു, നാവിസ് സേവ്യര്‍ എന്നിവരാണ് നിര്‍മാണം.