ETV Bharat / sitara

എസ്‌ജി 250യുടെ ചിത്രീകരണം ഡിസംബറില്‍ ആരംഭിച്ചിരുന്നെന്ന് ടോമിച്ചന്‍ മുളകുപാടം - എസ്‌ജി 250

2019 ഡിസംബറില്‍ സുരേഷ് ഗോപി ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിലൂടെ ടോമിച്ചന്‍ മുളകുപാടം പറയുന്നത്

tomichan mulakupadam  suresh gopi 250th film  ടോമിച്ചന്‍ മുളകുപാടം  എസ്‌ജി 250  നടന്‍ സുരേഷ് ഗോപിയുടെ 250 ആം ചിത്രം
എസ്‌ജി 250യുടെ ചിത്രീകരണം ഡിസംബറില്‍ ആരംഭിച്ചിരുന്നെന്ന് ടോമിച്ചന്‍ മുളകുപാടം
author img

By

Published : Jul 20, 2020, 7:58 PM IST

നടന്‍ സുരേഷ് ഗോപിയുടെ 250 ആം ചിത്രത്തെ ചുറ്റിപറ്റി നിരവധി വിവാദങ്ങളാണ് ദിവസവും ഉണ്ടാകുന്നത്. ഈ ചിത്രത്തിനെതിരെ അണിയറയില്‍ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം കടുവയുടെ നിര്‍മാതാവ് ജിനു എബ്രഹാം പകര്‍പ്പാവകാശലംഘനം ആരോപിച്ചുകൊണ്ട് കോടതിയെ സമീപിച്ചിരുന്നു. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രത്തിന്‍റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്‍റെ രേഖകള്‍ ജിനു എബ്രഹാം കോടതിയില്‍ ഹാജരാക്കിയിരുന്നു. കഥാപാത്രത്തിന്‍റെ പേരും കടുവ എന്ന ചിത്രത്തിന്‍റെ തിരക്കഥയുടെ എല്ലാ സീനുകളും രജിസ്റ്റര്‍ ചെയ്തതായും ഹര്‍ജി നല്‍കിയവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക് പ്രഖ്യാപിക്കുകയും ചിത്രത്തിന്‍റെ ഷൂട്ടിങും സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും കോടതി തടഞ്ഞു.

2001ൽ മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച വ്യാഘ്രം സിനിമയ്ക്കായി താനെഴുതിയ കഥാപാത്രമാണ് കടുവാക്കുന്നേൽ കുറുവച്ചൻ എന്ന് പറഞ്ഞ് ഇതിനിടെ തിരക്കഥാകൃത്ത് രൺജി പണിക്കരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി ചിത്രത്തിന്‍റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. സുരേഷ് ഗോപി ചിത്രത്തിന്‍റെ പൂജ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളാണ് ടോമിച്ചന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. 2019 ഡിസംബറില്‍ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിലൂടെ ടോമിച്ചന്‍ മുളകുപാടം പറയുന്നത്. ചിത്രങ്ങള്‍ക്ക് താഴെ നിരവധിപേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്‍റെ കടുവ എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് ജിനു ഏബ്രഹാമാണ്. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം. സുരേഷ് ഗോപിയെ നായകനാക്കി വമ്പൻ താര നിര അണിനിരക്കുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.