Mission Impossible series : ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് സീരീസുകളില്‍ ഒന്നാണ് ടോം ക്രൂസിന്‍റെ 'മിഷന്‍ ഇമ്പോസിബിള്‍'. ടോം ക്രൂസ് നായകനായെത്തി ഇതുവരെ പുറത്തിറങ്ങിയ 'മിഷന്‍ ഇമ്പോസിബിള്‍' സീരീസുകളെല്ലാം ബോക്‌സ്‌ഓഫീസ് വിജയങ്ങളായിരുന്നു. 'മിഷന്‍ ഇമ്പോസിബിളി'ന്‍റേതായി ഇതുവരെ ആറ് സിരീസുകളാണ് പുറത്തിറങ്ങിയത്.
Mission Impossible 8 as final film : ഹോളിവുഡ് താരവും നിര്‍മാതാവുമായ ടോം ക്രൂസ് തന്‍റെ ദൗത്യങ്ങൾക്ക് അന്ത്യം കുറിക്കാനൊരുങ്ങുകയാണ്. ഏതന്‍ ഹണ്ട് എന്ന കഥാപാത്രത്തെയാണ് 'മിഷന്‍ ഇമ്പോസിബിള്‍' സീരീസില്‍ ടോം ക്രൂസ് അവതരിപ്പിച്ചത്. ഇപ്പോള്‍ ടോം ക്രൂസ് 'മിഷന്‍: ഇമ്പോസിബിള്‍ 8' ന്‍റെ അവസാന ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടോം ക്രൂസ് തന്‍റെ എട്ടാമത്തെയും ഒരു പക്ഷേ അവസാനത്തെയുമായ 'മിഷന്‍: ഇമ്പോസിബിള്‍ 8' സിനിമയുടെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു.
ക്രിസ്‌റ്റഫര്‍ മെക്വറി എഴുക്കാരനായും സംവിധായകനായും 'മിഷന്‍: ഇമ്പോസിബിളി'ലൂടെ തിരികെയെത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 'മിഷന്‍: ഇമ്പോസിബിള്‍ 7' ന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് പുതിയ ഭാഗത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നത്. പാരാമൗണ്ട് + ല്‍ സ്‌ട്രീമിങ് ചെയ്യുന്നതിന് മുമ്പ് 'മിഷന്‍: ഇമ്പോസിബിള്‍ 7' ന് മൂന്ന് മാസത്തെ പ്രദര്‍ശനത്തിന് പകരം, 45 ദിവസം മാത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്‌റ്റുഡിയോയുടെ പദ്ധതിയില്‍ ടോം ക്രൂസിന് എതിരഭിപ്രായം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: IFFK 2022: സുവര്‍ണചകോരം ക്ലാരാ സോളയ്ക്ക്; കൂഴങ്കലിന് പ്രേക്ഷക പ്രീതി ഉൾപ്പടെ മൂന്ന് പുരസ്‌കാരം
സ്‌റ്റുഡിയോയുടെ ഈ തീരുമാനം ആളുകളെ തിയേറ്ററില്‍ പോകുന്നത് നിരുത്സാഹപ്പെടുത്തുമെന്നാണ് ടോം ക്രൂസ് കരുതുന്നത്. സിനിമ നിര്‍മാണത്തിലിരിക്കുന്ന സമയത്ത് തന്നെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. റിലീസ് നീട്ടിവയ്ക്കാന്‍ ഇരുകക്ഷികളും സമ്മതിച്ചെങ്കിലും പ്രശ്‌നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
കൊവിഡ് സാഹചര്യത്തില്‍ 'മിഷന്‍ ഇമ്പോസിബിളി'ന്‍റെ ഏഴാമത്തെയും എട്ടാമത്തെയും സിനിമകളുടെ റിലീസ് മാറ്റിവച്ചതായി നിര്‍മാതാക്കളായ പാരമൗണ്ട് പിക്‌ചേഴ്‌സും സ്‌കൈഡാന്‍സും നേരത്തെ അറിയിച്ചിരുന്നു. 2023, 2024 എന്നീ വര്‍ഷങ്ങളിലാകും ഏഴും എട്ടും സിരീസുകള്‍ റിലീസാകുക. നിരവധി തവണ മുടങ്ങിയ 'മിഷന്‍ ഇമ്പോസിബിള്‍ 7' ന്‍റെ റിലീസ് 2023 ജൂലൈ 14നും, 'മിഷന്‍ ഇമ്പോസിബിള്‍ 8' ജൂണ്‍ 8നും പുറത്തിറങ്ങുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.