കാസര്‍കോട്: കൊവിഡ് 19 മറ്റുള്ളവരിലേക്ക് പടരുന്നതിന് പരിസരങ്ങളിൽ തുപ്പുന്നതും കാരണമാകുമെന്ന് ഓർമപ്പെടുത്തി ഒരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. 'തുപ്പല്ലേ തുപ്പാത്ത' എന്ന ഹ്രസ്വ ചിത്രമാണ് പരിസര ശുചിത്വത്തെക്കുറിച്ചടക്കം ബോധവല്‍ക്കരണം നടത്തുന്നത്.
തുപ്പുമ്പോൾ തെറിക്കുന്ന രോഗാണുക്കൾ ഇന്നത്തെ കാലത്ത് സമ്മാനിക്കുന്നത് മാരക രോഗങ്ങളാണ് അതിനാൽ മാസ്ക് ധരിക്കാൻ മറക്കരുതെന്ന് ചിത്രം പറഞ്ഞുവെക്കുന്നു. എ.കെ.വി മീഡിയ പ്രൊഡക്ഷൻസിന്‍റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്. ബാലചന്ദ്രൻ എരവിലിന്‍റെ രചനയിൽ നടൻ ഉണ്ണിരാജ് ചെറുവത്തൂരാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ണിരാജ്, അനീഷ് ഫോക്കസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഹ്രസ്വ ചിത്രത്തിന് ശീർഷക ഗാനം ആലപിച്ചത് അനീഷ് ഫോക്കസാണ്.
- " class="align-text-top noRightClick twitterSection" data="">