കോഴിക്കോട്: തിയേറ്റർ ഉടമകളും ജീവനക്കാരും പ്രതീക്ഷയിലാണ്. നാളെ ഫിലിം ചേംബറുമായുള്ള യോഗത്തിന് ശേഷം തിയേറ്ററുകള്‍ തുറക്കുമെന്നാണ് പ്രതീക്ഷ. പത്തു മാസത്തെ കാത്തിരിപ്പിന് ശേഷം ബിഗ് സ്‌ക്രീനുകൾ മിഴിവുറ്റ കാഴ്‌ചകൾക്കായി ഒരുങ്ങുമ്പോൾ, പഴയ തിരശ്ശീല മാറ്റി പുതിയത് തയ്യാറാക്കുന്നതിനും തിയേറ്ററുകൾ ശുദ്ധീകരിക്കുന്നതിനുമായി തിരക്കിലാണ് ജീവനക്കാരും.
അതേ സമയം, തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കുന്നതുമായുള്ള അനിശ്ചിതത്വം തുടരുകയാണ്. വിനോദ നികുതിയിൽ ഇളവ്, വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കൽ, അറ്റകുറ്റപ്പണികൾക്ക് പലിശ രഹിത വായ്പ തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.