എറണാകുളം: ഉയരെ സിനിമയ്ക്ക് ശേഷം മനു അശോകൻ ഒരുക്കുന്ന കാണെക്കാണെ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. സിനിമയുടെ ചിത്രീകരണം ഞായറാഴ്‌ച എറണാകുളത്ത് ആരംഭിച്ചു.
പൂജയുടെ ചിത്രങ്ങൾ സിനിമയുടെ ഭാഗമാകുന്ന അഭിനേതാക്കൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്‌മി, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നീ താരങ്ങളാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. മായാനദിയിലെ പ്രകടനത്തിലൂടെ ജനശ്രദ്ധനേടിയ അഭിനേതാക്കളാണ് ടൊവിനോയും ഐശ്വര്യ ലക്ഷ്‌മിയും. ഡ്രീം ക്യാച്ചറിന്‍റെ ബാനറിൽ ടി.ആർ ഷംസുദ്ധീനാണ് ചിത്രം നിർമിക്കുന്നത്. ബോബി-സഞ്‌ജയ് ടീമിന്‍റേതാണ് തിരക്കഥ. ആൽബി ആന്‍റണിയാണ് ഛായാഗ്രഹണം. അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിങ് നിർവഹിക്കും. രഞ്ജിൻ രാജാണ് സംഗീത സംവിധായകൻ. ദിലീപ് നാഥാണ് കലാസംവിധാനം. സിനിമയുടെ ഭൂരിഭാഗ ചിത്രീകരണവും ചോറ്റാനിക്കരയിലായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ക്രൈം ത്രില്ലറാണ് സിനിമ.
- " class="align-text-top noRightClick twitterSection" data="
">