എറണാകുളം: കാലടിയില്‍ നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയിലുള്ള സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. മുടക്കുഴ അകനാട് തേവരുകുടി രാഹുൽ രാജ് (19) ഇരിങ്ങോൾ പട്ടാൽ കാവിശേരി വീട്ടിൽ രാഹുൽ (23) കൂവപ്പടി നെടുമ്പിള്ളി വീട്ടിൽ ഗോകുല്‍ (25)കീഴില്ലം വാഴപ്പിള്ളി വീട്ടിൽ സന്ദീപ് കുമാർ (33) എന്നിവരാണ് കീഴടങ്ങിയത്. മുഖ്യപ്രതി കാരി സതീഷ് ഇന്നലെ പൊലീസ് മുമ്പാകെ കീഴടങ്ങിയിരുന്നു. വർഗീയ കലാപത്തിന് വഴിവച്ചതിനും സെറ്റ് നശിപ്പിച്ചതിനും ഇവർക്കെതിരെ കാപ്പ ചുമത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. ഞായറാഴ്ചയാണ് ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുട ചിത്രീകരണത്തിനായി മണപ്പുറത്ത് നിർമിച്ചിരുന്ന സെറ്റ് ഇവർ അടിച്ചുതകർത്തത്.
സിനിമ സെറ്റ് തകര്‍ത്ത സംഭവത്തില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍ - ടൊവിനോ തോമസ് വാര്‍ത്തകള്‍
മുഖ്യപ്രതി കാരി സതീഷ് ഇന്നലെ പൊലീസ് മുമ്പാകെ കീഴടങ്ങിയിരുന്നു