ജെല്ലിക്കട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചുരുളിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ ചിത്രത്തിന്‍റെ പേരുമായി ബന്ധപ്പെട്ട് ഒരു വിവാദം തലപൊക്കിയിരിക്കുകയാണ്. പേര് കോപ്പിയടിയാണെന്ന ആരോപണവുമായി സംവിധായിക സുധ രാധികയാണ് രംഗത്തെത്തിയിരിക്കുകയാണ്. ചുരുളി എന്ന പേര് താന്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സുധ രാധിക പറയുന്നത്. അടുത്ത മാസം വളരെ ചെറിയ ബഡ്ജറ്റില്‍ അത് സാക്ഷാത്കരിക്കാനിരിക്കെയാണ് ലിജോ ജോസിന്‍റെ സിനിമ വരുന്നതെന്നും, കച്ചവടമാണ് സിനിമയില്‍ വിജയിച്ച് നില്‍ക്കുന്നവരോട് ഏറ്റുമുട്ടാന്‍ ഇല്ലെന്നും എന്നാല്‍ നിയമപരമായി ആ റ്റൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്തതിനാല്‍ അത് കളയാതെ നിര്‍ത്താന്‍ ശ്രമിക്കും എന്നും സുധ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
സ്വന്തം സൗകര്യങ്ങളും ഉയര്‍ച്ചകളും ഉപേക്ഷിച്ച് മൂന്നാല് വര്‍ഷം വയനാട്ടില്‍ ഒരു സാധു സമൂഹത്തൊടൊപ്പം കഴിഞ്ഞതിന്‍റെ, കണ്ടു മുറിഞ്ഞ കാഴ്ചകളും വേദനയുമാണ് എനിക്ക് ചുരുളിയെന്നും സുധ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ലിജോ പുറത്തിറക്കിയ ചുരുളിയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.