ETV Bharat / sitara

വിജയ്‌ക്കും ആരാധകർക്കും പിറന്നാൾ സമ്മാനം; ദളപതി 65ന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് - thalapathy vijay 47 year news

ദളപതി വിജയ്‌യുടെ 65-ാം ചിത്രത്തിന് ബീസ്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. കൊലമാവ് കോകില, ഡോക്‌ടർ ചിത്രങ്ങളുടെ സംവിധായകൻ നെല്‍സണ്‍ ദിലീപ്‌കുമാറാണ് ബീസ്റ്റ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

വിജയ്‌ പിറന്നാൾ വാർത്ത  ദളപതി 65 വിജയ്‌ വാർത്ത  വിജയ്‌ ബീസ്റ്റ് വാർത്ത  ദളപതി 65 വിജയ് വാർത്ത  ബീസ്റ്റ് നെല്‍സണ്‍ ദിലീപ് കുമാർ വാർത്ത  vijay65 beast news latest  vijay 65 beast first look news  thalapathy vijay latest news  thalapathy vijay 47 year news  vijay birthday news
ദളപതി 65
author img

By

Published : Jun 21, 2021, 7:06 PM IST

വിജയ്‌യുടെ 65-ാം ചിത്രം പ്രഖ്യാപിച്ചു. വിജയ്‌യുടെ 47-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്. 'ബീസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‌കുമാറാണ്.

ഒരു തോക്ക് പിടിച്ചുനിൽക്കുന്ന വിജയ്‌യുടെ ചിത്രമാണ് ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. വെള്ള ബനിയനും കറുത്ത ജീൻസുമാണ് താരത്തിന്‍റെ വേഷം.

തെന്നിന്ത്യൻ സിനിമയിലും ഹിന്ദിയിലും സജീവമായ താരസുന്ദരി പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായിക. മലയാളി നടൻ ഷൈൻ ടോം ചാക്കോ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

തമിഴിലെ പ്രശസ്‌ത സംഗീതജ്ഞൻ അനിരുദ്ധ് രവിചന്ദർ ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ നെൽസൺ തന്നെയാണ്. മലയാളി കൂടിയായ അപർണ ദാസും യോഗി ബാബുവും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

More Read: നിലപാട് പ്രഖ്യാപിച്ച യാത്ര; കേരളത്തിലെ ആരാധകർ ഒരുക്കിയ പിറന്നാൾ ഡിപി

ദളപതിയുടെ 65-ാം ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ജോർജിയയിൽ പൂർത്തിയായിരുന്നു. എന്നാൽ, കൊവിഡ് രണ്ടാം തരംഗത്തോടെ ഷൂട്ടിങ് നിർത്തിവച്ച് ബീസ്റ്റ് ടീം ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്‌തു. എന്നാൽ, ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതോടെ ഉടൻ തന്നെ സിനിമയുടെ നിർമാണത്തിലേക്ക് കടക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്‍സ് ആണ് ആക്ഷൻ ചിത്രത്തിന്‍റെ നിർമാതാക്കൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.