ഹൈദരാബാദ് : ബൈക്കപകടത്തിൽ ചികിത്സയിൽ തുടരുന്ന തെലുങ്ക് യുവനടൻ സായ് ധരം തേജ് പൂർവാവസ്ഥയിലേക്ക് തിരിച്ചെത്തുന്നതായി ആശുപത്രി വൃത്തങ്ങൾ. ശനിയാഴ്‌ച താരം ബോധം വീണ്ടെടുത്തെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. എന്നാൽ, സായ് ഡോക്‌ടമാരുടെ നിരീക്ഷണത്തിൽ തന്നെ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
സായ് ധരം തേജിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി. കുറച്ച് ദിവസം കൂടി താരം ആശുപത്രിയിൽ തുടരുമെന്നുമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. സെപ്‌റ്റംബര്‍ 10ന് രാത്രി 8.30ന് ഉണ്ടായ വാഹനാപകടത്തിനെ തുടർന്ന് തെലുങ്ക് നടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രശസ്‍തമായ ദുര്‍ഗംചെരുവു കേബിള്‍ പാലത്തിലൂടെ സ്പോര്‍ട്‍സ് ബൈക്ക് ഓടിച്ചുപോകുമ്പോൾ വാഹനം തെന്നിമാറി റോഡിലേക്ക് വീഴുകയായിരുന്നു.
More Read: സായ് ധരം തേജിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നു; റോഡിൽ നിർമാണസാമഗ്രികൾ ഉപേക്ഷിച്ചതിന് ഒരു ലക്ഷം രൂപ പിഴ
അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ല. എന്നാൽ, റോഡിലുണ്ടായിരുന്ന മണലിലൂടെ ബൈക്ക് തെന്നി മാറിയാണ് അപകടം സംഭവിച്ചതെന്നാണ് വിലയിരുത്തൽ. നടനെതിരെ അമിത വേഗതയ്‌ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും സൈബരാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്.
കൂടാതെ, മാധാപൂർ- ഖാനാമെറ്റ് റോഡിൽ മണൽ പോലുള്ള നിർമാണ സാമഗ്രികൾ ഉപേക്ഷിച്ചതിന് ഒറബിന്ദോ കൺസ്ട്രക്ഷന് ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുമുണ്ട്.