ETV Bharat / sitara

ഇനിയാണ് ക്ലൈമാക്സ്: ടെക്നോ- ഹൊറർ ചതുർമുഖം ട്രെയിലറെത്തി - chathurmukam techno horror film news

മഞ്ജു വാര്യരും സണ്ണി വെയ്‌നും അലൻസിയറും മുഖ്യവേഷത്തിലെത്തുന്ന ചതുർമുഖത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടു. ഈ മാസം എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

ഇനിയാണ് ക്ലൈമാക്സ് മഞ്ജു വാര്യർ സിനിമ വാർത്ത  ചതുർമുഖം ട്രെയിലർ വാർത്ത  ടെക്നോ ഹൊറർ ചതുർമുഖം വാർത്ത  സണ്ണി വെയ്‌ൻ മഞ്ജു വാര്യർ വാർത്ത  മഞ്ജു വാര്യർ സിനിമ ട്രെയിലർ വാർത്ത  chathurmukam trailer out latest news  chathurmukam techno horror film news  manju warrier sunny wayne film news
ഇനിയാണ് ക്ലൈമാക്സ്: ടെക്നോ- ഹൊറർ ചതുർമുഖം ട്രെയിലറെത്തി
author img

By

Published : Apr 3, 2021, 1:17 PM IST

"ഇനിയാണ് ക്ലൈമാക്സ്, എ ജുവൽ ഇൻ ദി ക്രൗഡ്". മലയാളത്തിലെ ആദ്യ ടെക്നോ- ഹൊറർ ചിത്രം ചതുർമുഖത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. മഞ്ജു വാര്യരും സണ്ണി വെയ്‌നും അലൻസിയറും മുഖ്യതാരങ്ങളാകുന്ന ചിത്രത്തിലെ നാലാമത്തെ മുഖം സ്മാർട്ട് ഫോണാണ്. "നമുക്ക് ചുറ്റുമുള്ള ഇത്രയുമധികം സിഗ്നലുകൾ, റേഡിയേഷൻ... ദെയർ ഈസ് നോ എസ്കേപ് ഫ്രം ദം." സ്മാർട്ട് ഫോണും സമൂഹമാധ്യമങ്ങളും അമിതമായി ഉപയോഗിക്കുന്ന മഞ്ജു വാര്യരും പിന്നീട് അവർ അഭിമുഖീകരിക്കുന്ന അവിശ്വസനീയമായ സംഭവങ്ങളുമാണ് ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

രഞ്ജിത്ത് കമല ശങ്കറും സലില്‍ വിയും ചേർന്നാണ് ചതുർമുഖം സംവിധാനം ചെയ്തിരിക്കുന്നത്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മനോജ് എഡിറ്റിങ് നിർവഹിക്കുന്ന ത്രില്ലർ ചിത്രത്തിന്‍റെ കാമറാമാൻ അബിനന്ദൻ രാമാനുജമാണ്. ജിസ്സ് ടോംസ് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് ബാനറുകളിൽ ജിസ്സ് ടോംസും ജസ്റ്റിന തോമസും ചേർന്നാണ് ചതുർമുഖം നിർമിക്കുന്നത്. ഈ മാസം എട്ടിന് ചിത്രം തിയേറ്ററുകളിലൂടെ പുറത്തിറങ്ങും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.