തുപ്പരിവാലന്‍ ചിത്രത്തിനു ശേഷം മിഷ്‌കിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം 'സൈക്കോ'യുടെ ട്രെയിലറെത്തി. പശ്ചാത്തലസംഗീതം മാത്രം ഉൾപ്പെടുത്തി ഭയാനകമായ ദൃശ്യങ്ങളും അന്തരീക്ഷവും ക്രമപ്പെടുത്തിയാണ് ചിത്രത്തിന്‍റെ ടീസർ പോലെ ട്രെയിലറും പുറത്തിറക്കിയിരിക്കുന്നത്. സൈക്കോയുടെ സംവിധാനത്തിനും തിരക്കഥക്കും പുറമെ ശ്വാസമടക്കിപ്പിടിക്കുന്ന തരത്തിലുള്ള ട്രെയിലറിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നതും മിഷ്‌കിൻ തന്നെയാണ്.
- " class="align-text-top noRightClick twitterSection" data="">