എറണാകുളം: 49ആം റോട്ടർഡാം അന്താരാഷ്ട്ര ചലചിത്ര മേളയിൽ നെറ്റ്പാക് പുരസ്‌ക്കാരം കരസ്ഥമാക്കിയ തമിഴ് ചിത്രം നസീര്‍ 22ആം മുംബൈ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. തമിഴ് ചെറുകഥാകൃത്തായ ദിലീപ് കുമാറിന്‍റെ 'എ ക്ലർക്‌സ് സ്റ്റോറി' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി കോയമ്പത്തൂരുകാരനായ അരുൺ കാർത്തിക് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് നസീര്‍. നിരപരാധികളായ സാധാരണക്കാരന്‍റെ ജീവിതത്തിൽ വർഗീയതയുണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് ഈ സിനിമയെന്ന് സംവിധായകൻ പറയുന്നു. മതിവനന്‍ രാജേന്ദ്രനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുംബൈ ചലച്ചിത്രോത്സവത്തിൽ ഇന്ത്യ ഗോൾഡ്, ഇന്ത്യ സ്റ്റോറി, ഡൈമെൻഷൻസ് മുംബൈ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ഇന്ത്യൻ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. 2020ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്ത്യാ ഗോൾഡ് എന്ന വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക.
- " class="align-text-top noRightClick twitterSection" data="">