തമിഴിലെ പ്രശസ്ത ഹാസ്യനടൻ പാണ്ഡു അന്തരിച്ചു. കൊവിഡ് ബാധിച്ചാണ് താരത്തിന്‍റെ മരണം. എഴുപത്തി നാല് വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെയാണ് താരം മരണത്തിന് കീഴടങ്ങിയത്.
-
Rip Pandu..He passed away early morning today due to covid. pic.twitter.com/w8q8JdVCAp
— Manobala (@manobalam) May 6, 2021 " class="align-text-top noRightClick twitterSection" data="
">Rip Pandu..He passed away early morning today due to covid. pic.twitter.com/w8q8JdVCAp
— Manobala (@manobalam) May 6, 2021Rip Pandu..He passed away early morning today due to covid. pic.twitter.com/w8q8JdVCAp
— Manobala (@manobalam) May 6, 2021
പാണ്ഡുവിന്‍റെ ഭാര്യ കുമുദയ്‌ക്കും കൊവിഡ് പോസിറ്റീവാണ്. ഭാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. അജിത്തിനൊപ്പം കാതൽ കോട്ടൈ, വിജയ് ചിത്രം ഗില്ലി, പോക്കിരി, സിങ്കം, നടികർ, അറിവ്മണി, ഉന്നൈ നിനയ്‌ത്ത്, എന്നവളേ, ജോഡി തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ ഹാസ്യകഥാപാത്രങ്ങളായും സഹതാരമായും തിളങ്ങിയിട്ടുണ്ട്. 1970ൽ പുറത്തിറങ്ങിയ മാനവൻ ആണ് നടന്‍റെ ആദ്യ ചിത്രം.
Also Read: സംവിധായകൻ വസന്ത ബാലൻ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ
അഭിനയത്തിന് പുറമെ ലോഗോ ഡിസൈനർ കൂടിയായിരുന്ന പാണ്ഡുവാണ് എംജിആറിന്‍റെ നിർദേശത്തിൽ എഐഎഡിഎംകെയുടെ ലോഗോ രൂപകൽപന ചെയ്തത്. തമിഴ് നാട് ടൂറിസത്തിന്‍റെ ലോഗോയും അദ്ദേഹത്തിന്‍റെ സൃഷ്ടിയാണ്. തങ്ങളുടെ പ്രിയസുഹൃത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് തമിഴകം. മനോബാല ഉൾപ്പെടെയുള്ളവർ താരത്തിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.