ETV Bharat / sitara

പിറന്നാൾ നിറവിൽ ദളപതി വിജയ് - ilaya thalapathy

ഇന്ന് ദളപതി വിജയിയുടെ 46-ാം ജന്മദിനമാണ്. ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ താരത്തിന്‍റെ പിറന്നാൾ.

vijay birthday story  പിറന്നാൾ നിറവിൽ ദളപതി വിജയ്  ദളപതി വിജയിയുടെ 46-ാം ജന്മദിനം  ജോസഫ് വിജയ് ചന്ദ്രശേഖര്‍  എസ്.എ. ചന്ദ്രശേഖർ  ശോഭ ചന്ദ്രശേഖർ  Tamil actor Vijay  തമിഴ് താരം വിജയ്  tamil actor  ilaya thalapathy  joseph vijay chandrashekar
പിറന്നാൾ നിറവിൽ ദളപതി വിജയ്
author img

By

Published : Jun 22, 2020, 11:57 AM IST

തമിഴകത്തിന്‍റെ ഇളയ ദളപതിയായി വന്ന് ദളപതിയായി മാറിയ നടൻ വിജയിയ്ക്ക് ഇന്ന് 46-ാം ജന്മദിനം. തമിഴകത്ത് മാത്രമല്ല, മലയാളവും തെലുങ്കും ഉൾപ്പെടുന്ന തെന്നിന്ത്യയുടെ മുഴുവൻ ആരാധ്യ നടനാണ് സ്റ്റൈലിഷ് താരം. 1974 ജൂൺ 22ന് ചെന്നൈയിൽ ജനിച്ചു. സിനിമാലോകത്ത് വിജയ് എന്നറിയപ്പെടുന്ന താരത്തിന്‍റെ യഥാർത്ഥ പേര് ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ്. തമിഴ് ചലച്ചിത്രനിർമാതാ‍വും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറും ഗായികയും സംവിധായകയുമായ ശോഭ ചന്ദ്രശേഖറുമാണ് വിജയിയുടെ മാതാപിതാക്കൾ. വിജയിയുടെ സഹോദരി വിദ്യ രണ്ടാം വയസിൽ മരിച്ചത് വിജയിയെ വളരെയധികം ബാധിച്ചിരുന്നു. ലയൊള കോളജില്‍ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദദാരിയാണ് വിജയ്.

1984ൽ വെട്രി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിജയ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വെട്രിക്ക് ശേഷം കുടുംബം, വസന്ത രാഗം, സട്ടം ഒരു വിളയാട്ട്, ഇത് എങ്കൾ നീതി, നാൻ സിഗപ്പ് മനിതൻ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. വിജയിക്ക് 18 വയസുള്ളപ്പോൾ നാളൈ തീർപ്പിലൂടെ നായകനായി. ചിത്രത്തിന്‍റെ കഥയും സംവിധാനവും വിജയിയുടെ അച്ഛൻ ചന്ദ്രശേഖറായിരുന്നു. തുടർന്ന് അദ്ദേഹം അഭിനയിച്ച രസികൻ, രാജാവിൻ പാർവയിലെ തുടങ്ങിയ ചിത്രങ്ങൾ വിജയം കണ്ടു. രസികന് ശേഷമാണ് താരത്തിന് ഇളയ ദളപതി എന്ന വിശേഷണവും ആദ്യമായി ലഭിക്കുന്നത്. 1996ലെ പൂവേ ഉനക്കാകയാണ് വിജയിയുടെ കരിയർ ബ്രേക്ക് ചിത്രം. തമിഴകത്തിലെ സൂപ്പർതാരങ്ങളായ രജനികാന്ത്, ശിവാജി ഗണേഷൻ എന്നിവർക്കൊപ്പം സ്ക്രീൻ പങ്കിടുന്നതിലും വിജയിക്ക് തന്‍റെ കരിയറിന്‍റെ ആദ്യഭാഗങ്ങളിൽ തന്നെ സാധിച്ചിരുന്നു. അനിയത്തിപ്രാവിന്‍റെ തമിഴ് പതിപ്പ് കാതലുക്ക് മരിയാദൈയിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ബോക്സ് ഓഫീസിൽ 200 ദിവസം പ്രദർശിപ്പിച്ച തുള്ളാതെ മനവും തുള്ളും അദ്ദേഹത്തിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്.

1999 ഓഗസ്റ്റ് 25നാണ് തന്‍റെ ആരാധിക കൂടിയായിരുന്ന സംഗീതയുമായി വിജയിയുടെ വിവാഹം നടക്കുന്നത്. ഇരുവർക്കും രണ്ടു മക്കളാണ്. സഹോദരി വിദ്യയുടെ ഓർമക്കായി വിവി പ്രൊഡക്ഷൻസ് (വിദ്യ- വിജയ് പ്രൊഡക്ഷൻസ്) എന്ന നിർമാണ കമ്പനിയും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. 2000 മുതൽ കണ്ണുക്കുൾ നിലാവ്, ഖുശി, പ്രിയമാണവളെ തുടങ്ങിയ റൊമാന്‍റിക് ചിത്രങ്ങളിലൂടെ വിജയ് ആരാധകരുടെ മുൻനിരതാരമായി മാറി. തുടർന്ന് ആക്ഷൻ ചിത്രങ്ങളായ ബദ്രി, ഭഗവതി, തിരുമലൈ തുടങ്ങിയ സിനമകളിൽ പുതിയ ട്രെന്‍റും താരം പരീക്ഷിച്ചു. പഞ്ച് ഡയലോഗും ആക്ഷനും സ്റ്റൈലും കലർന്ന വിജയിയുടെ ഈ ചിത്രങ്ങൾ ഇളയ ദളപതിക്ക് തമിഴകത്തിന് പുറത്തും ആരാധകരെ നേടിക്കൊടുത്തു. ഹിന്ദി ചിത്രം 3 ഇഡിയറ്റ്സിന്‍റെ റീമേക്ക് നൻപൻ മെൽബൺ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അക്ഷയ് കുമാറിന്‍റെ റൗഡി റാത്തോർ എന്ന ബോളിവുഡ് ചിത്രത്തിൽ തമിഴകത്തിന്‍റെ പ്രിയതാരം അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ താരത്തിന് 2007ൽ എം.ജി.ആർ യൂണിവേഴ്‌സിറ്റി ഡോക്‌ടറേറ്റ് നൽകി ആദരിച്ചു. ദളപതിയുടെ ആക്ഷനും ഡാൻസ് രംഗങ്ങളും ഇരുകൈനീട്ടി സ്വീകരിച്ച ആരാധകർ മെർസൽ, സർക്കാർ, കത്തി എന്നീ അടുത്തകാലത്തിറങ്ങിയ വിജയ് സിനിമകളിലെ രാഷ്ട്രീയ നിലപാടുകളെയും പിന്തുണച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ ആണ് വിജയിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും സാമൂഹിക, ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി തെന്നിന്ത്യയിലെ മുഴുവൻ ആരാധകരും ആഘോഷമാക്കാറുള്ള വിജയിയുടെ ജന്മദിനം ഇത്തവണ വ്യത്യസ്‌തമാണ്. കൊവിഡ് പ്രതിസന്ധിയിൽ ആഘോഷങ്ങൾ ഒഴിവാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പിറന്നാൾ കൊണ്ടാടുകയാണ് ആരാധകർ. ആഘോഷങ്ങൾ ഒഴിവാക്കണമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരണമെന്നും വിജയ് തന്നെയാണ് ആരാധകർക്ക് നിർദേശം നൽകിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.