കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് പ്രചരിപ്പിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് കാലാവസ്ഥ പ്രവർത്തക ദിഷ രവിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പയിന്റെ ഇന്ത്യയിലെ സ്ഥാപക പ്രവർത്തകരിലൊരാളായ ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും എന്നും ദിഷക്കൊപ്പമായിരിക്കുമെന്ന് അറിയിച്ചും ട്വീറ്റ് പങ്കുവെച്ചിരിക്കുകയാണ് തമിഴ് നടന്‍ സിദ്ധാര്‍ഥ്.
'ദിഷാ രവിക്ക് ഐക്യദാര്‍ഢ്യവും പിന്തുണയുമായി എന്നും ഉണ്ടാകും... 'ക്ഷമിക്കണം, ഇത് നിങ്ങൾക്ക് സംഭവിച്ചതില്‍ സഹോദരി'. ഞങ്ങൾ എല്ലാവരും നിങ്ങളോടൊപ്പമുണ്ട്. ശക്തമായി തുടരുക. ഈ അനീതിയും കടന്നുപോകും...' എന്നാണ് സിദ്ധാര്‍ഥ് കുറിച്ചത്. മുമ്പും കര്‍ഷക സമരത്തെ പിന്തുണച്ച് തന്‍റെ അഭിപ്രായം മുഖം നോക്കാതെ പറഞ്ഞിട്ടുള്ള തെന്നിന്ത്യന്‍ നടനാണ് സിദ്ധാര്‍ഥ്. സിദ്ധാര്‍ഥ് മാത്രമല്ല... ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തക മീന ഹാരിസ്, അമേരിക്കൻ മാധ്യമ പ്രവർത്തകരായ നികൊളസ് ഡേവ്സ്, ആദം റോബർട്സ് എന്നിവരും അറസ്റ്റില്‍ പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
-
Standing unconditionally in solidarity and support with #DishaRavi. I'm so sorry this happened to you sister. We are all with you. Stay strong. This injustice too shall pass. #shameondelhipolice
— Siddharth (@Actor_Siddharth) February 14, 2021 " class="align-text-top noRightClick twitterSection" data="
">Standing unconditionally in solidarity and support with #DishaRavi. I'm so sorry this happened to you sister. We are all with you. Stay strong. This injustice too shall pass. #shameondelhipolice
— Siddharth (@Actor_Siddharth) February 14, 2021Standing unconditionally in solidarity and support with #DishaRavi. I'm so sorry this happened to you sister. We are all with you. Stay strong. This injustice too shall pass. #shameondelhipolice
— Siddharth (@Actor_Siddharth) February 14, 2021
ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടിൽനിന്ന് ശനിയാഴ്ച രാവിലെയാണ് ഡൽഹി പൊലീസ് ദിഷയെ കസ്റ്റഡിയിലെടുത്തത്. ഡൽഹി പൊലീസിന്‍റെ സൈബർ സെല്ലാണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്. കർഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തെന്‍ബര്‍ഗിന്‍റെ ട്വീറ്റാണ് കേസിന് ആധാരം. ജനുവരി 26ന് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ഗ്രേറ്റ ഒരു ടൂൾകിറ്റ് ട്വീറ്റ് ചെയ്തിരുന്നു. കർഷക സമരങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് കിറ്റിലുണ്ടായിരുന്നത്. സംഭവം വിവാദമായതോടെ ഗ്രേറ്റ ഈ ട്വീറ്റ് പിൻവലിക്കുകയും പുതിയ ടൂൾ കിറ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.