ETV Bharat / sitara

'ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാരെ പ്രശംസിച്ച് സൂര്യ - അയൻ പാട്ട് പുനരാവിഷ്‌കരിച്ചു സൂര്യ വാർത്ത

അയൻ ചിത്രത്തിലെ പാട്ട് പുനരാവിഷ്‌കരിച്ച് സൂര്യയുടെ പിറന്നാൾ ദിനത്തിലാണ് വീഡിയോ പുറത്തിവിട്ടത്. പ്രമുഖരടക്കം നിരവധിപേർ ചെങ്കല്‍ച്ചൂള രാജാജി നഗർ കോളനിയിലെ കുട്ടികളെ പ്രശംസിച്ച് വീഡിയോ ഷെയർ ചെയ്‌തിരുന്നു.

ചെങ്കല്‍ച്ചൂളയിലെ കുട്ടികൾ വാർത്ത  ചെങ്കല്‍ച്ചൂള രാജാജി നഗർ കോളനി അയൻ പാട്ട് വാർത്ത  ചെങ്കല്‍ച്ചൂള രാജാജി നഗർ കോളനി കുട്ടികൾ ഡാൻസ് വാർത്ത  chenkalchoola boys recreating ayan film song news  chenkalchoola boys surya praises news  surya applauds chenkalchoola boys news latest  chenkalchoola rajaji nagar colony boys news  ayan film pala pala recreated news  അയൻ പാട്ടിന്‍റെ പുനരാവിഷ്‌കരണം വാർത്ത  അയൻ പാട്ട് പുനരാവിഷ്‌കരിച്ചു സൂര്യ വാർത്ത  സൂര്യ അഭിനന്ദനം അയൻ ചെങ്കല്‍ച്ചൂള വാർത്ത
ചെങ്കല്‍ച്ചൂള
author img

By

Published : Jul 25, 2021, 7:05 PM IST

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായ ചെങ്കല്‍ച്ചൂളയിലെ കുട്ടികൾക്ക് പ്രശംസയുമായി നടൻ സൂര്യ. തിരുവനന്തപുരം ചെങ്കല്‍ച്ചൂള രാജാജി നഗർ കോളനിയിലെ കുട്ടികൾ പുനരാവിഷ്‌കരിച്ച അയൻ ചിത്രത്തിലെ ഗാനത്തിന് സൂര്യ അഭിനന്ദനവുമായെത്തി. കൂടാത, കുറച്ചുനാൾ മുമ്പ് ഇവർ അവതരിപ്പിച്ച അയൻ ചിത്രത്തിലെ രംഗങ്ങൾക്കും സൂര്യ പ്രതികരിച്ചിരുന്നു. 'ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, സുരക്ഷിതരായിരിക്കൂ!' എന്നാണ് താരം വീഡിയോ പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്‌തത്.

സൂര്യക്ക് പിറന്നാൾ സമ്മാനമായി ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാർ

വാട്‌സാപ്പ് സ്റ്റാറ്റസുകളിലൂടെയും സിനിമാമേഖലയിലെ വിവിധ പ്രമുഖരും ചെങ്കൽച്ചൂള കോളനിയിലെ കുട്ടികളുടെ വീഡിയോ പങ്കുവച്ചിരുന്നു. റെഡ് മീ മൊബൈല്‍ ഫോണും സെല്‍ഫി സ്റ്റിക്കും വടിയും ഉപയോഗിച്ചാണ് പാട്ടും സംഘട്ടനരംഗങ്ങളും ഇവർ ചിത്രീകരിച്ചത്. കൈന്‍ മാസ്റ്ററെന്ന വീഡിയോ എഡിറ്റ് ആപ്പിലൂടെ രംഗങ്ങൾ എഡിറ്റ് ചെയ്‌തു. മൂന്ന് ആഴ്ച എടുത്തായിരുന്നു ചിത്രീകരണം.

  • " class="align-text-top noRightClick twitterSection" data="">

Also Read: ഇതാണ് ശരിക്കും ടാലന്‍റ്; വക്കീൽ സാബിനെ പുനരവതരിപ്പിച്ച കുട്ടികൾക്ക് അഭിനന്ദനവുമായി ഉണ്ണി മുകുന്ദൻ

'പല പലകറ പകലാ നീ' എന്ന പാട്ട് സൂര്യയുടെ ജന്മദിനത്തിലാണ് പുറത്തുവിട്ടത്. പാട്ടിലെ സൂര്യയുടെ തകർപ്പൻ ഡാൻസും വ്യത്യസ്‌ത വേഷപ്പകർച്ചയിൽ വിമാനത്താവളത്തിൽ നിന്ന് കൊക്കെയ്‌ൻ കടത്തുന്നതുമെല്ലാം അതുപോലെ പകർത്തി അവതരിപ്പിക്കുകയായിരുന്നു ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാർ.

കേരള സൂര്യ ഫാൻസ് അസോസിയേഷനും വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ അയൻ ഗാനത്തിന്‍റെ പുനരാവിഷ്‌കരണം വൈറലാവുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.