Pappan first look poster: സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്‍റെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ മാസ് ഗെറ്റപ്പിലുള്ള ഫസ്‌റ്റ് ലുക്കാണ് പുറത്തിറങ്ങിയത്. 'പാപ്പന്‍റെ' ഫസ്‌റ്റ് ലുക്കിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ 252ാം ചിത്രം കൂടിയാണിത്.
Pappan motion poster: പോസ്‌റ്ററിന് ഒരു മില്യണിലധികം കാഴ്‌ചക്കാരാണ് ലഭിച്ചിരിക്കുന്നത്. ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് താരം ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Suresh Gopi movie Pappan: ഏറെ നാള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'. ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ എബ്രഹാം മാത്യു പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രമാണിത്.
ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിരക്കും. സണ്ണി വെയ്‌ന്‍, നൈല ഉഷ, കനിഹ, നീത പിള്ള, ആശ ശരത്, ടിനിം ടോം, വിജയരാഘവന്‍, ഷമ്മി തിലകന്‍ ചന്ദുനാഥ് തുടങ്ങിയവരും പാപ്പനില്‍ അണിനിരക്കുന്നു.
ആര്‍.ജെ ഷാനാണ് തിരക്കഥാകൃത്ത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരന്‍ എഡിറ്റിങും നിര്‍വഹിക്കും. ജേക്‌സ് ബിജോയ് ആണ് സംഗീതം.
Also Read: മേപ്പടിയാന്‍ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഉണ്ണി മുകുന്ദന്‍