"മോളുടെ ഓപ്പറേഷൻ മുടങ്ങില്ല, ഞാനേറ്റു," സുരേഷ് ഗോപി അന്ന് നൽകിയ വാക്ക്. മകളുടെ ഓപ്പറേഷനു വഴിതേടി റിയാലിറ്റി ഷോയിൽ എത്തിയെങ്കിലും പ്രതീക്ഷിച്ച പണം സമാഹരിക്കാൻ കഴിയാതെയാണ് തൃക്കരിപ്പൂർ സ്വദേശിയായ നിമ്മിക്ക് മടങ്ങേണ്ടി വന്നത്. എന്നാൽ, മകളുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം 'നിങ്ങൾക്കുമാകാം കോടീശ്വരൻ' പരിപാടിയുടെ അവതാരകൻ സുരേഷ് ഗോപി നൽകുമെന്ന് അറിയിച്ചിരുന്നു. ക്ലബ് ഫൂട്ട് എന്ന രോഗാവസ്ഥയിലായിരുന്ന അമേയയുടെ നാലാമത്തെ സർജറി കൂടി കഴിഞ്ഞാലാണ് അസുഖം മാറുള്ളൂ എന്ന് മത്സരാർഥിയായിരുന്ന നിമ്മി പരിപാടിയിൽ വ്യക്തമാക്കിയിരുന്നു. 80,000 രൂപ വരെ നേടുന്ന ഘട്ടത്തിലെത്തിൽ എത്തിയെങ്കിലും അമേയയുടെ അമ്മയ്ക്ക് അടുത്ത ഉത്തരം തെറ്റായതോടെ 10,000 രൂപ മാത്രമാണ് നേടാനായത്. എന്നാൽ, നിരാശയോടെ മടങ്ങേണ്ടി വന്ന നിമ്മിയുടെ മകളുടെ ചികിത്സയ്ക്ക് സഹായം നൽകുമെന്ന് സുരേഷ് ഗോപി അന്ന് അറിയിച്ചു. ഇതിനായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിളിച്ച് സുരേഷ് ഗോപി തന്നെ എല്ലാം ഏർപ്പാടാക്കുകയും ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="">
അമേയയുടെ ശസ്‌ത്രക്രിയ സുരേഷ് ഗോപിയുടെ 62-ാം പിറന്നാൾ ദിവസമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ, അമേയയ്ക്ക് മുമ്പിൽ പൂക്കളുമായി സുരേഷ് ഗോപിയുടെ സ്‌നേഹവുമെത്തി.