അടുത്തിടെ ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ക്ലബ് ഹൗസില്‍ സിനിമാ താരങ്ങളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ പെരുകുന്നു. ക്ലബ് ഹൗസ് കേരളത്തില്‍ പ്രചാരം നേടി തുടങ്ങിയപ്പോള്‍ മുതല്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും പേരില്‍ പ്രൊഫൈലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സെലിബ്രിറ്റികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ വ്യാപക പരാതിയും ഉയരുന്നുണ്ട്. നടന്‍ ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിക്കും പൃഥ്വിരാജിനും പിന്നാലെ ക്ലബ് ഹൗസ് വ്യാജ പ്രൊഫൈലുകള്‍ ചൂണ്ടികാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്മാരായ സുരേഷ് ഗോപിയും നിവിന്‍ പോളിയും.
'ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ട്. ഒരാളുടെ ശബ്ദം അനുകരിച്ച് കബിളിപ്പിക്കുന്നത് ഹീനമായ പ്രവര്‍ത്തിയാണ്, താന്‍ ക്ലബ്ബ് ഹൗസില്‍ അക്കൗണ്ട് ആരംഭിച്ചിട്ടില്ല. തുടര്‍ന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വരും.' വ്യാജ പ്രൊഫൈലുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി ഫേസ്‌ബുക്കില്‍ കുറിച്ചു. താന്‍ ഇതുവരെ ക്ലബ് ഹൗസില്‍ ചേര്‍ന്നിട്ടില്ലെന്നും ഏതെങ്കിലും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ട് എടുക്കുന്നുണ്ടെങ്കില്‍ നിങ്ങളെ അറിയിച്ചിരിക്കുമെന്നുമാണ് നിവിന്‍ പോളി സോഷ്യല്‍മീഡിയ വഴി അറിയിച്ചത്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
പൃഥ്വിരാജ് സുകുമാരന്‍, ദി റിയല്‍ പൃഥ്വി തുടങ്ങിയ പേരുകളിലായിരുന്നു പൃഥ്വിരാജിന്‍റെ വ്യാജന്മാര്‍ ക്ലബ് ഹൗസില്‍ പ്രൊഫൈലുകള്‍ തീര്‍ത്തത്. ദുല്‍ഖറിന്‍റെ പേരില്‍ ക്ലബ് ഹൗസില്‍ 6000ത്തലധികം ഫോളോവേഴ്സുള്ള ഒരു അക്കൗണ്ടടക്കം നിരവധി പേജുകളാണുണ്ടായിരുന്നത്. വോയിസ് ഒണ്‍ലി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമാണ് ക്ലബ് ഹൗസ്. ഇതില്‍ വീഡിയോ, ഇമേജ്, ടെക്സ്റ്റ് തുടങ്ങിയവ ചെയ്യാന്‍ സാധിക്കില്ല. ആളുകള്‍ക്ക് തത്സമയം പരസ്പരം സംസാരിക്കാന്‍ മാത്രമുള്ള സൗകര്യമാണ് ക്ലബ്ഹൗസിലുള്ളത്. വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും, ലോകത്തെവിടെയുമുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനും, പാട്ടുകേള്‍ക്കാനുമൊക്കെ ക്ലബ് ഹൗസ് ആപ്പ് ഉപയോഗിക്കാം.
Also read: ബോളിവുഡ് ഇതിഹാസങ്ങളുടെ ഭവനങ്ങള്‍ മ്യൂസിയമാക്കാനൊരുങ്ങി പാകിസ്ഥാന്‍