തന്‍റെ ഫേസ്ബുക്ക് പേജില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഒരു സിനിമ കാണുന്ന അനുഭവമാണ് നല്‍കുന്നത്. വിവിധ സിനിമകളില്‍ നിന്ന് കട്ട് ചെയ്തെടുത്ത ഭാഗങ്ങള്‍ ഒരുമിച്ച് ചേര്‍ത്താണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും നസ്രിയയുമാണ് നായിക നായകന്മാര്‍ കൂടാതെ ഫഹദ് ഫാസില്‍, മമ്മൂട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിരി പടര്‍ത്തുന്ന വീഡിയോ വൈറലാണിപ്പോള്‍. എന്തുതന്നെയായാലും വീഡിയോയുടെ സൃഷ്ടാവിന്‍റെ ക്രിയേറ്റിവിറ്റിയെ പുകഴ്ത്തുകയാണ് സോഷ്യല്‍ ലോകം.
- " class="align-text-top noRightClick twitterSection" data="">