ETV Bharat / sitara

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍: മഹത്തായ ഭാരതീയ അടുക്കള'യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി - Suraj Venjaramoodu Nimisha films

ഒരു കുടം എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്. എസ്.മൃദുല ദേവി എഴുതിയ വരികള്‍ ഹരിത ബാലകൃഷ്ണന്‍, സുലേഖ കാപ്പാടന്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്

The Great Indian Kitchen Oru Kudam Video Song  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍: മഹത്തായ ഭാരതീയ അടുക്കള സിനിമ  Suraj Venjaramoodu Nimisha The Great Indian Kitchen movie news  Suraj Venjaramoodu Nimisha films  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ വാര്‍ത്തകള്‍
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍: മഹത്തായ ഭാരതീയ അടുക്കള
author img

By

Published : Jan 10, 2021, 11:48 AM IST

തൊണ്ടി മുതലും ദൃക്‌സാക്ഷിയുമെന്ന സിനിമയ്‌ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട് നിമിഷ സജയന്‍ എന്നിവര്‍ നായിക നായകന്മാരാകുന്ന ഏറ്റവും പുതിയ മലയാള സിനിമ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍: മഹത്തായ ഭാരതീയ അടുക്കള'യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഒരു കുടം എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്. എസ്.മൃദുല ദേവി എഴുതിയ വരികള്‍ ഹരിത ബാലകൃഷ്ണന്‍, സുലേഖ കാപ്പാടന്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഒരു സാധാരണ കുടുംബത്തെ പശ്ചാത്തലമാക്കി അവതരിപ്പിക്കുന്നു.

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്‌ത സിനിമ കൂടിയാണിത്. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഭര്‍ത്താവും ഭാര്യയുമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അടുക്കള പുറങ്ങളില്‍ തളച്ചിടുന്ന സ്ത്രീകളെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും കുടുംബങ്ങളിലെ പുരുഷാധിപത്യത്തെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

സംവിധായകന്‍ തന്നെ രചനയും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു.കെ.തോമസാണ്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍.എസ്.രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എഡിറ്റിങ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ്.എസ്.കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങളും ജിയോ ബേബി സംവിധാനം ചെയ്തിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.