Patham Valavu release date: സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം.പദ്‌മകുമാര്‍ സംവിധാനം ചെയ്യുന്ന 'പത്താം വളവ്' റിലീസ് തീയതി പുറത്ത്. മെയ് 13നാണ് ചിത്രം തിയേറ്ററുകളിലെത്തുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
!['പത്താം വളവ്' റിലീസ് തീയതി ഇന്ദ്രജിത് - സുരാജ് ചിത്രം Patham Valavu release date 'പത്താം വളവി'ന്‍റെ ട്രെയ്‌ലര്‍ Patham Valavu trailer Pathaam Valavu stars Pathaam Valavu cast and crew Patham Valavu](https://etvbharatimages.akamaized.net/etvbharat/prod-images/14824288_gj.jpg)
Patham Valavu trailer: അടുത്തിടെ പുറത്തിയ 'പത്താം വളവി'ന്‍റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളായിരുന്നു ട്രെയ്‌ലറില്‍. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ് 1.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ഹൈലൈറ്റായത്.
Pathaam Valavu stars: അതിഥി രവിയും സ്വാസികയുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. അജ്‌മല്‍ അമീറും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും. ഒരു ഇടവേളയ്‌ക്ക് ശേഷം 'പത്താം വളവി'ലൂടെ അജ്‌മല്‍ അമീര്‍ മലയാളത്തില്‍ തിരിച്ചെത്തുകയാണ്. മേജര്‍ രവി, സുധീര്‍ കരമന, ഇടവേള ബാബു, അനീഷ് ജി.മേനോന്‍, സോഹന്‍ സീനു ലാല്‍, രാജേഷ് ശര്‍മ, നന്ദന്‍ ഉണ്ണി, ജയകൃഷ്‌ണന്‍, നിസ്‌താര്‍ അഹമ്മദ്, ഷാജു ശ്രീധര്‍, തുഷാര പിള്ള, അമ്പിളി, നടി മുക്തയുടെ മകള്‍ കണ്‍മണി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. കണ്‍മണിയുടെ ആദ്യ ചിത്രം കൂടിയാണ് 'പത്താം വളവ്'.
Pathaam Valavu cast and crew: അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. രതീഷ് റാം ഛായാഗ്രഹണവും നിര്‍വഹിക്കും. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിങ്. യുജിഎം പ്രൊഡക്ഷന്‍സ്, മുംബൈ മൂവി സ്‌റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ജിജോ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ബോളിവുഡ് നിര്‍മാണക്കമ്പനിയായ മുംബൈ മൂവി സ്‌റ്റുഡിയോസ് ഇതാദ്യമായാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. രഞ്‌ജിന്‍ രാജ് ആണ് സംഗീതം. 'ജോസഫി'ന് ശേഷം രഞ്ജിന്‍ രാജ് ഒരിക്കല്‍ കൂടി പദ്‌മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുകയാണ്.
Also Read: 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് 'വലിമൈ' ; ഇനി ഒടിടിയിലും കാണാം