ETV Bharat / sitara

ചിരിയും ത്രില്ലുമായി അഹാനയും സണ്ണി വെയ്‌നും ; 'പിടികിട്ടാപ്പുള്ളി' ടീസർ - sunny wayne ahaana krishna news

സണ്ണി വെയ്‌നും അഹാന കൃഷ്‌ണയ്‌ക്കുമൊപ്പം ലാലു അലക്‌സ്, സൈജു കുറുപ്പ്, ബൈജു, മെറീന മൈക്കിള്‍, മേജര്‍ രവി എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സണ്ണി വെയ്ന്‍ അഹാന കൃഷ്‍ണ സിനിമ വാർത്ത  പിടികിട്ടാപ്പുള്ളി ടീസർ വാർത്ത  പിടികിട്ടാപ്പുള്ളി പുതിയ സിനിമ വാർത്ത  പിടികിട്ടാപ്പുള്ളി ത്രില്ലർ കോമഡി വാർത്ത  pidikittapulli teaser out news latest  sunny wayne ahaana krishna news  sunny wayne pidikittapulli teaser news
സണ്ണി വെയ്ന്‍
author img

By

Published : Aug 24, 2021, 6:56 PM IST

സണ്ണി വെയ്ന്‍, അഹാന കൃഷ്‍ണ എന്നിവർ മുഖ്യതാരങ്ങളാകുന്ന ചിത്രം 'പിടികിട്ടാപ്പുള്ളി'യുടെ ടീസർ പുറത്ത്. തുടക്കത്തിൽ ഒരു മുഴുനീള ത്രില്ലറാണ് ചിത്രമെന്ന് തോന്നുമെങ്കിലും ലാലു അലക്‌സ്, സൈജു കുറുപ്പ്, ബൈജു എന്നിവരുടെ സാന്നിധ്യം ചിരിയുണർത്തുന്ന രംഗങ്ങളും സമ്മാനിക്കുന്നു.

സണ്ണി വെയ്‌നും അഹാന കൃഷ്‌ണയ്‌ക്കുമൊപ്പം മെറീന മൈക്കിള്‍, മേജര്‍ രവി എന്നിവരെയും ടീസറിൽ കാണാം. നവാഗതനായ ജിഷ്‍ണു ശ്രീകണ്‌ഠനാണ് ത്രില്ലർ- കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്. 'കുറുപ്പ് കൊല്ലത്തുണ്ട്...!!' എന്ന രസകരമായ ടാഗ്‌ലൈനും ചിത്രത്തിനുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

Also Read: ഷൈനിന്‍റെയും അഹാനയുടെയും പുതിയ ചിത്രം, ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍

സുമേഷ് വി. റോബിൻ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അഞ്ജോയ് സാമുവല്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ബിബിൻ പോൾ സാമുവൽ ആണ്.

വിൻ സാവിയോ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നു. പി.എസ് ജയഹരിയാണ് സംഗീതം പകരുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.