ഹാസ്യവും റൊമാൻസും മാസുമായ നായകകഥാപാത്രങ്ങളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നടനാണ് സണ്ണി വെയ്‌ൻ. ഇന്ന് യുവതാരത്തിന്‍റെ 38-ാം ജന്മദിനമാണ്. ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന 'അടിത്തട്ട്' ആണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. തന്‍റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് സണ്ണി വെയ്‌ൻ.
ചിത്രത്തിൽ സണ്ണി വെയിനിന്‍റെ മാർക്കോസ് എന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് റിലീസ് ചെയ്‌തത്. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് താരത്തെ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ഡാർവിന്‍റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരിസൈമൺ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജിജോ ആന്‍റണി. മികച്ച സാങ്കേതിക വിദ്യയോടെ ഒരുക്കുന്ന 'അടിത്തട്ട്' പൂർണമായും നടുക്കടലിലാണ് ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ളത്. സണ്ണി വെയ്‌നിന് പുറമെ, ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്നു.
More Read: 'ആട് 3' ഇല്ലേ സേവ്യറേ?? പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് സണ്ണി വെയ്‌നിന്‍റെ മറുപടി
നൗഫൽ അബ്‌ദുല്ല എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ പാപ്പിനുവാണ്. നെസ്സൽ അഹമ്മദ് 'അടിത്തട്ടി'ന്‍റെ സംഗീതം ഒരുക്കുന്നു. മിഡിൽ മാർച്ച് സ്റ്റുഡിയോസ്, കാനായിൽ ഫിലിംസ് എന്നീ ബാനറുകളിൽ സൂസൻ ജോസഫും സിൻട്രീസ്സയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.