ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ അഞ്ചാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. സണ്ണി എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് അടുത്തിടെയാണ് ജയസൂര്യ പുറത്തുവിട്ടത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ആദ്യ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുകയാണ്. 52 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ ജയസൂര്യയുടെ ഭാവപ്രകടനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടീസര്‍ വലിയ പ്രതീക്ഷ നല്‍കുന്നുവെന്നാണ് പ്രേകഷകര്‍ കമന്‍റ് ചെയ്‌തത്. ജയസൂര്യയുടെ കരിയറിലെ നൂറാമത്തെ ചിത്രം കൂടിയാണിത്.
- " class="align-text-top noRightClick twitterSection" data="">
ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മധു നീലകണ്ഠനാണ് ക്യാമറ ചലിപ്പിക്കുന്നത്. സമീര്‍ മുഹമ്മദാണ് എഡിറ്റര്‍. സാന്ദ്ര മാധവിന്‍റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ സംഗീതം നല്‍കുന്നു. പ്രേതം 2 ആണ് അവസാനമായി ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം. രഞ്ജിത്ത് ശങ്കറിന്‍റേത് തന്നെയാണ് തിരക്കഥയും. സംഗീതജ്ഞന്‍റെ വേഷമാണ് സണ്ണിയില്‍ ജയസൂര്യയ്‌ക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം അടക്കം നിരവധി ചിത്രങ്ങള്‍ ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.