കാര്‍ത്തി-രശ്മിക മന്ദാന ജോഡി ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമ സുല്‍ത്താനിലെ നടന്‍ സിമ്പു ആലപിച്ച പ്രണയ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'യാരയും ഇവളോ അഴകാ' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. വിവേകയുടെ വരികള്‍ക്ക് വിവേക്, മെര്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിമ്പുവിന്‍റെ ആലാപനം തന്നെയാണ് പാട്ടിന്‍റെ പ്രധാന ആകര്‍ഷണം.
- " class="align-text-top noRightClick twitterSection" data="">
കൈതിക്കും തമ്പിക്കും ശേഷം റിലീസിന് ഒരുങ്ങുന്ന കാര്‍ത്തി സിനിമ കൂടിയാണ് സുല്‍ത്താന്‍. സിനിമയുടെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. താരത്തിന്‍റെ 'സിരുത്തെ' പോലെ നിരവധി ആക്ഷന്‍ രംഗങ്ങള്‍ ഉള്ളതാണ് സുല്‍ത്താന്‍. രശ്മികയുടെ ആദ്യ തമിഴ് സിനിമ കൂടിയാണിത്.
നെപ്പോളിയന്‍, മലയാള നടന്മാരായ ലാല്‍, ഹരീഷ് പേരടി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രീം വരിയര്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ഭാഗ്യരാജ് കണ്ണനാണ്. വിവേക് മെര്‍വിനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. ചിത്രം ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തും.