ETV Bharat / sitara

സൂഫിയും സുജാതയും ജൂലൈ 2ന് ആമസോണ്‍ പ്രൈമിലെത്തും - ഒടിടി പ്ലാറ്റ്ഫോം

സൂഫിയും സുജാതയും ജൂലൈ 2ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്ത് തുടങ്ങും

sufium sujathaum online release date  സൂഫിയും സുജാതയും ജൂലൈ 2ന് ആമസോണ്‍ പ്രൈമിലെത്തും  സൂഫിയും സുജാതയും  ജയസൂര്യ ചിത്രം സൂഫിയും സുജാതയും  ഒടിടി പ്ലാറ്റ്ഫോം  sufium sujathaum
സൂഫിയും സുജാതയും ജൂലൈ 2ന് ആമസോണ്‍ പ്രൈമിലെത്തും
author img

By

Published : Jun 12, 2020, 1:50 PM IST

വലിയ വിവാദങ്ങള്‍ക്കൊടുവില്‍ ഓണ്‍ലൈന്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ച് ജയസൂര്യ ചിത്രം സൂഫിയും സുജാതയും. ചിത്രം ജൂലൈ 2ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്ത് തുടങ്ങും. ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസിനൊരുങ്ങുന്ന ആദ്യ മലയാള ചിത്രമാണ് സൂഫിയും സുജാതയും. ചിത്രത്തിന്‍റെ റിലീസിനെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഫ്രൈഡെ ഫിലിം ഹൗസിന്‍റെ ഏറ്റവും വലിയ സിനിമകളിലൊന്നാണ് സൂഫിയും സുജാതയും.

ജയസൂര്യയും അതിഥി റാവുവുമാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്‍റെ സംവിധായകന്‍. നിരൂപക പ്രശംസ നേടിയ കരി എന്ന ചിത്രം നരണിപ്പുഴ ഷാനവാസാണ് സംവിധാനം ചെയ്തത്. ഇതുവരെയുള്ള സംരംഭങ്ങളില്‍ ഏറ്റവും മികച്ചതാവാന്‍ സാധ്യതയുള്ള സിനിമയാണെന്നാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനൊപ്പം നിര്‍മാതാവ് വിജയ് ബാബു മുമ്പ് കുറിച്ചത്. എം.ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.