SS Rajamouli's RRR trailer : ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രൗദ്രം രണം രുധിര'ത്തിന്‍റെ (ആര്‍ആര്‍ആര്‍) ട്രെയ്‌ലര്‍ പുറത്തിറങ്ങി. മികച്ച ദൃശ്യവിസ്‌മയമാകും ആര്‍ആര്‍ആര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആലിയ ഭട്ട്, ശ്രേയ ശരണ്‍ തുടങ്ങിയ താരങ്ങള്‍ ട്രെയ്‌ലറില്‍ മിന്നിമറയുന്നുണ്ടെങ്കിലും രാം ചരണും, എന്‍ടിആറുമാണ് ഹൈലൈറ്റ്.
RRR trailer hits in youtube : മൂന്ന് മണിക്കൂറുകള്‍ക്കകം തന്നെ ട്രെയ്‌ലര്‍ ഏഴ് ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. 3.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
RRR release : 2022 ജനുവരി ഏഴിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ബാഹുബലി സീരീസിന്‍റെ വന്‍ വിജയത്തിന് ശേഷം 2018 നവംബര്‍ 19നാണ് ആര്‍ആര്‍ആര്‍ ചിത്രീകരണം രാജമൗലി ആരംഭിച്ചത്.
- " class="align-text-top noRightClick twitterSection" data="">
Action drama RRR big budget movie: പ്രഖ്യാപനം മുതല്‍ തന്നെ ആര്‍ആര്‍ആര്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. 450 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതുവരെയുള്ള ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും മുതല്‍മുടക്കുള്ള ആക്ഷന്‍ ഡ്രാമ എന്ന വിശേഷണത്തോടെ പുറത്തിറങ്ങുന്ന ചിത്രം ബാഹുബലിക്കും മുകളില്‍ നില്‍ക്കുന്ന ഗ്രാഫിക്‌സ് ലൊക്കേഷന്‍ സെറ്റുകളുമായാണ് പുറത്തിറങ്ങുന്നത്.
Also Read : Tamil Director M Thyagarajan passed away: സംവിധായകന്‍ എം.ത്യാഗരാജന്‍ വഴിയരികില്‍ മരിച്ച നിലയില്‍
RRR cast and crew : രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോളിവുഡിലെ അഭിനേതാക്കളായ അജയ് ദേവ്‌ഗണ്‍, ആലിയ ഭട്ട്, തമിഴ് താരങ്ങളായ സമുദ്രക്കനി, ശ്രിയ ശരണ്‍, ബ്രിട്ടീഷ് താരം ഡെയ്‌സി എഡ്‌ജര്‍ ജോണ്‍സ്, അലിസണ്‍ ഡൂസി, റേ സ്‌റ്റീവെന്‍സണ്‍, ഒലിവിയ മോറിസ് തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം. അല്ലൂരി സീതാരാമ രാജുവായി രാം ചരണും, കോമരം ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറും വേഷമിടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് അല്ലൂരി സീതാരാമയും രാം ചരണും.
ഡിവിവി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ ഡിവിവി ധന്യയുടെ നിര്‍മാണത്തില്‍ രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കെ.കെ.സെന്തില്‍കുമാര്‍ ഛായാഗ്രഹണവും, ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും, കീരവാണി സംഗീതവും നിര്‍വഹിക്കുന്നു. വി.വിജയേന്ദ്ര പ്രസാദിന്‍റേതാണ് കഥ. വി.ശ്രീനിവാസ് മോഹന്‍ വിഎഫ്‌എക്‌സും, രമ രാജമൗലി കോസ്‌റ്റ്യൂം ഡിസൈനിങ്ങും നിര്‍വഹിക്കുന്നു.