ETV Bharat / sitara

എസ്‌.പി.ബിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടത്തും

author img

By

Published : Sep 26, 2020, 9:53 AM IST

സംസ്ഥാന ബഹുമതികളോടെ ഇന്ന് രാവിലെ 11 മണിക്ക് ഫാം ഹൗസിലായിരിക്കും സംസ്‌കാര ചടങ്ങുകൾ നടത്തുക

Legendary singer SP Balasubrahmanyam  full state honours for SP Balasubrahmanyam  Savitri Balasubrahmanyam  Padma Shri award-winning musician  SP Balasubrahmanyam last rites  പ്രശസ്‌ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം  തിരുവള്ളൂർ  താമരൈപാക്കം  എസ്‌പിബിയുടെ സംസ്‌കാരം  എസ്പി ബാലസുബ്രഹ്മണ്യം  ഫാം ഹൗസിൽ സംസ്കാരം  ഗായകൻ മരണം
എസ്‌.പി.ബിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടത്തും

ചെന്നൈ: പ്രശസ്‌ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്‌കാരം ഇന്ന് 11 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ നടത്തും. തിരുവള്ളൂരിലെ താമരൈപാക്കത്തിലെ ഫാം ഹൗസിൽ എസ്‌.പി.ബിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. സംസ്ഥാന ബഹുമതികളോടെ ഫാം ഹൗസിലായിരിക്കും സംസ്‌കാര ചടങ്ങുകൾ നടത്തുക.

ഓഗസ്റ്റ് അഞ്ചിനാണ് എസ്‌പിബിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്‌.പി.ബിയുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ആഴ്‌ച എക്‌മോയുടെ സഹായം നൽകിയിരുന്നു. എന്നാൽ, പ്രാർത്ഥനകൾ വിഫലമാക്കി കഴിഞ്ഞ ദിവസം താരം വിടവാങ്ങി. 40,000ലധികം ഗാനങ്ങൾ ആലപിക്കുകയും 72ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും സൂപ്പർതാരങ്ങൾക്കടക്കം ശബ്‌ദം നൽകുകയും ചെയ്‌ത കലാകാരന്‍റെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് സംഗീതലോകം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.