ETV Bharat / sitara

പ്രധാനമന്ത്രിയുടെ സന്ദേശത്തെ പിന്തുണച്ച് സിനിമാ താരങ്ങള്‍

author img

By

Published : Apr 5, 2020, 7:48 PM IST

Updated : Apr 6, 2020, 12:12 AM IST

പ്രധാനമന്ത്രി നൽകിയ സന്ദേശത്തെ പിന്തുണച്ച് മമ്മൂട്ടി, മോഹൻലാൽ, അമിതാഭ് ബച്ചൻ, രാം ചരൺ, ചിരഞ്ജീവി, നാഗാർജുന തുടങ്ങിയ താരങ്ങൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകത വിശദീകരിച്ച മമ്മൂട്ടിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്‌തിട്ടുണ്ട്

South Indian actors supporting PM Modi's message  lightening lambs covid  corona message modi  mammootty  ram charan  nagarjuna  mohanlal  chiranjeevi  amitabh bachcan  lamps lihting  ഐക്യദീപം  ഐക്യദീപം പിന്തുണച്ച് തെന്നിന്ത്യൻ താരങ്ങൾ  കൊവിഡ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദേശം  പ്രധാനമന്ത്രി കൊവിഡ്
ഐക്യദീപം പിന്തുണച്ച് തെന്നിന്ത്യൻ താരങ്ങൾ

കൊവിഡ് എന്ന ഇരുട്ടിലേക്ക് വെളിച്ചം പകർത്തുന്നു എന്നതിന് പ്രതീകമായി ഇന്ന് രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് നേരം വൈദ്യുത വിളക്കുകള്‍ ഓഫ് ചെയ്‌ത് ദീപമോ മെഴുകുതിരിയോ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ഇതിനെതിരെ പരിഹസിച്ചും പ്രതികരിച്ചും നിരവധി ട്രോളുകളും കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്. എന്നാൽ, പ്രധാനമന്ത്രി അഭ്യർഥിച്ചത് പോലെ ഐക്യ ദീപം തെളിയിക്കുന്ന ചടങ്ങിൽ എല്ലാവരും പങ്കാളികൾ ആകണമെന്നും ഇതിനെ പിന്തുണക്കണമെന്നും അറിയിക്കുകയാണ് മമ്മൂട്ടി, മോഹൻലാൽ, അമിതാഭ് ബച്ചൻ, രാം ചരൺ, ചിരഞ്ജീവി, നാഗാർജുന തുടങ്ങിയ താരങ്ങൾ.

"മഹാവിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ് നമ്മൾ. ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഈ മഹാസംരഭത്തിൽ, എല്ലാവരും വീടിന് മുന്നിൽ വിളക്ക് കൊളുത്തി പങ്കുചേരണം," എന്നാണ് മമ്മൂട്ടി അഭ്യർഥിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട ആവശ്യകത വിശദീകരിച്ച സൂപ്പർസ്റ്റാറിന് നന്ദി അറിയിച്ച് നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

രാജ്യം കൊവിഡെന്ന മഹാമാരിക്കെതിരെ ശാന്തമായി പോരാടുകയാണെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തത് പ്രകാരം എല്ലാവരും വീടിന് മുമ്പിൽ ദീപങ്ങൾ കൊളുത്തണമെന്നും മോഹൻലാൽ വ്യക്തമാക്കി.

"തങ്ങളുടെ വീടുകളടച്ച് കൊവിഡിനെ അകത്തേക്ക് ക്ഷണിക്കാതിരിക്കുക."സാമൂഹിക അകലത്തിലൂടെ ഒറ്റക്കെട്ടോടെ ഈ അന്ധകരത്തെ അകറ്റണമെന്നാണ് അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്‌തത്.

  • T 3492 -YOU , yes YOU ! आप ही से बात कर रहा हूँ मैं ! LISTEN TO ME ! इस CORONA बीमारी को समझो ! घर में रहो ! बाहर मत निकलो !🙏 हाथ जोड़ रहा हूँ मैं ! ये virus अपना घर ढूँड रहा है , और वो घर उसे इंसानों के अंदर मिलता है ! अपने घर का दरवाज़ा बंद कर दो । घुसने ना पाए । pic.twitter.com/VpdAxlS10A

    — Amitabh Bachchan (@SrBachchan) April 5, 2020 " class="align-text-top noRightClick twitterSection" data=" ">

എല്ലാവരും വീട്ടിലിരുന്ന് വൈറസിനെതിരെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത് പോലെ ഐക്യത്തോടെ പ്രധാനമന്ത്രി നൽകിയ സന്ദേശവും സ്വീകരിക്കണമെന്നും ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് നേരം ദീപം കൊളുത്തി ഇതിനെകുറിച്ച് ബോധവൽക്കരണം നടത്താമെന്നും യുവതാരം രാംചരൺ പറഞ്ഞു.

മാനവികതയെ രക്ഷിക്കാനുള്ള പ്രയത്‌നത്തിൽ വീട്ടിലിരുന്ന് ഒരുമിച്ച് പങ്കാളികളാകാം. ഇതിനായി അന്ധകാരത്തിൽ വെളിച്ചം പകരണമെന്ന് നടൻ ചിരഞ്ജീവി വിശദീകരിച്ചു.

കൊവിഡെന്ന ഇരുട്ടിനെ തുരത്താൻ വിളക്കുകൾ തെളിയിച്ച് പ്രകാശമാക്കാമെന്ന് തെലുങ്കു താരം നാഗാർജുനയും അഭിപ്രായപ്പെട്ടു.

Last Updated : Apr 6, 2020, 12:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.