ഗായിക, അവതാരിക, യുട്യൂബര്‍, നടി തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചയാളാണ് റിമി ടോമി. കഴിഞ്ഞ ലോക്ക് ഡൗണ്‍ മുതലാണ് റിമി സോഷ്യല്‍മീഡിയയില്‍ കൂടുതലും ശ്രദ്ധ ചെലുത്തി തുടങ്ങിയത്. ഫിറ്റ്‌നസിന്‍റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത റിമി കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്. കൈ ഉയര്‍ത്തിപ്പിടിച്ച് മസില്‍ കാണിച്ച് നില്‍ക്കുന്ന ചിത്രമാണ് റിമി പങ്കുവച്ചത്. 'ചേട്ടന്മാരേ അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ട്' എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. എല്ലാവരും സുരക്ഷിതമായും ആരോഗ്യത്തോടെയുമിരിക്കണം എന്നും റിമി ഓര്‍മിപ്പിച്ചു. ചിത്രം വൈറലായതോടെ 'മസില്‍ ടോമി' എന്ന കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി.
- " class="align-text-top noRightClick twitterSection" data="
">
ദിവസങ്ങള്‍ക്ക് മുമ്പ് പൃഥ്വിരാജ് ചിത്രം സിംഹാസനത്തിലെ ഗാനത്തെ റിമി തന്‍റെതായ രീതിയില്‍ ഒരുക്കി സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയിരുന്നു. റോണി റാഫേല്‍ ആണ് റിമിയുടെ പുതിയ വീഡിയോയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ആലാപനത്തിനൊപ്പം നര്‍ത്തകിമാര്‍ക്കൊപ്പം ചുവടുവെക്കുന്നുമുണ്ട് റിമി. അതിമനോഹരമായ ലൊക്കേഷനിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് റിമി ടോമിയുടെ പുതിയ വീഡിയോയ്ക്ക് ലഭിച്ചത്. സ്വന്തമായി പാടിയ പാട്ടില്‍ നൃത്തം വെക്കാനും വേണം ഒരു പവര്‍, റിമി എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. നിലവില്‍ ഒരു സംഗീത റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവാണ് റിമി.
Also read: 'ചെമ്പിന്‍റെ ചേലുള്ള' കുഞ്ഞാലി...., മരക്കാറിലെ പുതിയ ലിറിക്കല്‍ വീഡിയോ എത്തി