നീണ്ട ഇടവേളക്ക് ശേഷം ഒരു മുഴുനീള ചിത്രവുമായി സിമ്പു മടങ്ങിവരുമ്പോൾ ആരാധകരും ആവേശത്തിലാണ്. സുശീന്ദിരന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിനായി 30 കിലോ ശരീരഭാരം കുറച്ചുള്ള താരത്തിന്‍റെ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനാൽ തന്നെ, പുത്തൻ ലുക്കിലുള്ള സിമ്പുവിന്‍റെ ഈശ്വരനായി ആരാധകർ പ്രതീക്ഷയിലാണ്. ഇന്ന് ദീപാവലി ദിനത്തിലാകട്ടെ ചിത്രത്തിലെ ടീസർ പുറത്തുവിട്ടുകൊണ്ടാണ് ഈശ്വരന്‍റെ അണിയറപ്രവർത്തകർ ആരാധകർക്കൊപ്പം ചേരുന്നത്. ആക്ഷനും റൊമാൻസും പഞ്ച് ഡയലോഗുകളും നൃത്തരംഗങ്ങളും കോർത്തിണക്കിയുള്ള ചിത്രമായിരിക്കും ഈശ്വരനെന്നാണ് ടീസർ വ്യക്തമാക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നും കഥ പറയുന്ന ഈശ്വരനിലെ നായിക നിധി അഗർവാളാണ്. എസ്. തമനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഡി കമ്പനിയും മാധവ് മീഡിയയും ചേർന്ന് നിർമിക്കുന്ന ഈശ്വരൻ പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും.