ETV Bharat / sitara

ഗൗതം മേനോൻ ചിത്രത്തിനായി 15 കിലോ ഭാരം കുറച്ച് ചിമ്പു - ചിമ്പു വെന്ത് തനിന്തത് കാട് വാർത്ത

ഗ്രാമീണ പശ്ചാത്തലത്തിൽ ത്രില്ലർ കഥ പറയുന്ന വെന്ത് തനിന്തത് കാട് ചിത്രത്തിനായാണ് ചിമ്പുവിന്‍റെ പുത്തൻ മേക്കോവർ.

gautham menon news latest  gautham menon silambarasan news  silambarasan vendhu thanindhathu kaadu news  vendhu thanindhathu kaadu 15 kilo chimbu news  vendhu thanindhathu kaadu gautam menon news  ഗൗതം മേനോൻ ചിമ്പു വാർത്ത  ചിമ്പു വെന്ത് തനിന്തത് കാട് വാർത്ത  15 കിലോ ഭാരം കുറച്ച് ചിമ്പു വാർത്ത
വെന്ത് തനിന്തത് കാട്
author img

By

Published : Aug 14, 2021, 12:24 PM IST

ചിമ്പുവെന്ന് തെന്നിന്ത്യ സ്നേഹത്തോടെ വിളിക്കുന്ന സിലമ്പരസന്‍റെ പുത്തൻ മേക്കോവറാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 15 കിലോ ശരീരഭാരം കുറച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ചിമ്പു ശരീരഭാരത്തിൽ മാറ്റം വരുത്തിയത്. തന്‍റെ പഴയ ഫോട്ടോയും അമ്പരിപ്പിക്കുന്ന മേക്കോവറിലുള്ള ചിത്രവും അടങ്ങിയ കൊളാഷ് പങ്കുവച്ചുകൊണ്ട് സിലമ്പരസൻ തന്നെയാണ് പുത്തൻ ലുക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

റൂറൽ- ഡ്രാമ ത്രില്ലറാക്കി നിർമിക്കുന്ന വെന്ത് തനിന്തത് കാട് എന്ന ചിത്രത്തിനായാണ് നടന്‍റെ മേക്കോവർ.

Also Read: ബ്ലാക്ക് ആൻഡ് വൈറ്റിൽ സ്റ്റൈലിഷ് ലുക്ക്; കോളജ് കുമാരനെ പോലെ മമ്മൂട്ടി

വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ തുടങ്ങിയ സിനിമകൾക്ക് ശേഷം ഗൗതം മേനോന്‍റെ സംവിധാനത്തിൽ നാലാമതായി ഒരുങ്ങുന്ന ചിമ്പു ചിത്രമാണിത്. തിരിച്ചെണ്ടൂരും മുംബൈയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. ചിമ്പുവിന്‍റെ നായിക ആരാണെന്നത് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.

എ.ആർ റഹ്മാൻ ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. വെൽസ് ഫിലിം ഇന്‍റർനാഷണലാണ് നിർമാതാക്കൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.