സിദ്ധാർഥ് മല്‍ഹോത്ര, കിയാര അദ്വാനി ജോഡിയിലൊരുങ്ങുന്ന ഷേർഷാ റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം ജൂലൈ രണ്ടിനാണ് സിനിമ തിയേറ്ററുകളിലൂടെ പുറത്തിറങ്ങുന്നത്. കാര്‍ഗില്‍ വാര്‍ ഹീറോ വിക്രം ബത്രയുടെ കഥ പറയുന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നത് കാപ്റ്റൻ വിഷ്ണു വരദനാണ്.
- " class="align-text-top noRightClick twitterSection" data="
">
1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ധീരതയ്ക്കുള്ള പരം വീര ചക്രം നല്‍കി ആദരിച്ച ഇന്ത്യന്‍ കരസേനയുടെ വീര പുത്രൻ വിക്രം ബത്ര രാജ്യത്തിന് വേണ്ടി തന്‍റെ 24-ാം വയസിലാണ് വീരമൃത്യു വരിച്ചത്. കശ്മീര്‍, ലഡാക്ക്, പാലംപൂര്‍, ചണ്ഡീഗഢ് ലൊക്കേഷനുകളിലായി ഏകദേശം എഴുപത് ദിവസങ്ങളെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കരണ്‍ ജോഹറിന്‍റെ ധർമ പ്രൊഡക്ഷന്‍സും ഒപ്പം ഹിരോ യഷ് ജോഹർ, അപൂർവ മേത്ത, അജയ് ഷാ, ഹിമാൻഷു ഗാന്ധി എന്നിവരും ചിത്രത്തിന്‍റെ നിർമാണത്തിൽ പങ്കാളിയാകുന്നു.