സമീപകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ആദ്യദിനങ്ങളില്‍ത്തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് ഷൈലോക്ക്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രധാന സെന്‍ററുകളിലെല്ലാം ചിത്രത്തിന് മികച്ച കളക്ഷനുണ്ട്. ചിത്രം വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ആരാധകര്‍ക്ക് പുതിയ സമ്മാനവുമായി എത്തിയിരിക്കുകയാണ് ഷൈലോക്ക് ടീം. യൂട്യൂബിലൂടെ ചിത്രത്തിന്‍റെ സക്സസ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ബംഗളൂരു, ഹൈദരാബാദ്, ആന്‍റമാന്‍, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, കൊല്‍ക്കത്ത, ഒറീസ, മധ്യപ്രദേശ്, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലും എത്തിയിരുന്നു. ഇന്ത്യയില്‍ ആകെ 313 തീയേറ്ററുകളില്‍ പ്രദര്‍ശനം നടന്നുവരികയാണ്. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രം നേടിയെടുത്തത്.
- " class="align-text-top noRightClick twitterSection" data="">
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ച ചിത്രമാണിത്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. രാജ്‌കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മാണം.