മലയാളത്തിന്‍റെ പ്രിയ താരം ശോഭനയെക്കുറിച്ചുള്ള വിശേഷങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ, പുതുതായി താരം ആരാധകർക്കായി പങ്കുവച്ച ഡാൻസ് വീഡിയോയ്ക്ക് ഒരു സവിശേഷത കൂടിയുണ്ട്. ഇൻസ്റ്റഗ്രാമിന് പുതുമുഖം കൂടിയായ ശോഭനയുടെ മകളാണ് നടിയുടെ ഡാൻസ് ക്യാമറയിലാക്കിയിരിക്കുന്നത്. ശോഭന തന്‍റെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="
">
Also Read: 'പുതിയ സ്റ്റെപ്പ് പഠിച്ചാലും അവസാനം ഇതില്‍ വന്നുനില്‍ക്കും' ; കൃഷ്‌ണ ശങ്കറിന്‍റെ 'തെയ്‌തക'
വീഡിയോ വൈറലായതിനൊപ്പം, 'നാരായണി, ഇതുവരെ ഇൻസ്റ്റയിലില്ലാത്തയാൾ' എന്ന ശോഭനയുടെ കമന്‍റും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മകളുടെ ചിത്രീകരണത്തെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റ് ചെയ്തു. അമ്മ മകളുടെ പഠനകാര്യങ്ങൾ അന്വേഷിക്കുന്ന വീഡിയോ കുറച്ചുനാൾ മുമ്പ് വൈറലായിരുന്നു.