കൊല്ലം പോരുവഴിയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത വിസ്‌മയയുടെ സഹോദരൻ വിജിത്തിനെ വിമർശിച്ച് മോഡലും താരവുമായ ഷിയാസ് കരീം രംഗത്തെത്തിയിരുന്നു. സഹോദരിയുടെ മരണത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ ബിജിഎം ഇട്ട് വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്യാൻ ഒരു സഹോദരന് എങ്ങനെ കഴിഞ്ഞുവെന്നാണ് നടൻ ഫേസ്ബുക്കിൽ ചോദിച്ചത്.
ഷിയാസിന്‍റെ വിമർശനത്തിന് മറുപടി നൽകി, ക്ഷമ ചോദിച്ച് വിസ്മയയുടെ സഹോദരൻ വിജിത്ത് വി. നായർ എത്തി. ഇതോടെ ഷിയാസ് പോസ്റ്റ് നീക്കം ചെയ്തു.
ഷിയാസിന്‍റെ പോസ്റ്റിന് വിജിത്തിന്‍റെ മറുപടി
സ്വന്തം പെങ്ങൾ ക്രൂരമായ രീതിയിൽ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം കഴിഞ്ഞ് വീഡിയോസ് ഒക്കെ എടുത്ത് ബിജിഎം ഇട്ട് പോസ്റ്റ് ചെയ്യാൻ ഒരു സഹോദരന് എങ്ങനെ കഴിയുന്നു എന്ന ഷിയാസിന്‍റെ ചോദ്യത്തിന്, വീഡിയോ പോസ്റ്റ് ചെയ്തത് താനായിരുന്നില്ലെന്ന് വിജിത്ത് പറഞ്ഞു.
![വിസ്‌മയ മരണം കൊല്ലം വാർത്ത വിസ്‌മയ സഹോദരൻ വിജിത്ത് പുതിയ വാർത്ത വിസ്‌മയ ഷിയാസ് കരിം വാർത്ത ഷിയാസ് കരീം പുതിയ വാർത്ത വിസ്‌മയ സഹോദരനെതിരെ വാർത്ത വിജിത്ത് ഷിയാസ് കരീം വാർത്ത shiyas vismaya brother vijith v nair news update vijith v nair news update shiyas kareem vismaya news shiyas kareem vijith update news kollam vismaya suicide update news](https://etvbharatimages.akamaized.net/etvbharat/prod-images/12301095_vijith.jpg)
വിസ്മയയുടെ കല്യാണം കഴിഞ്ഞപ്പോൾ എടുത്ത വീഡിയോയായിരുന്നു അത്. തന്‍റെ സുഹൃത്താണ് വീഡിയോ യൂട്യൂബിൽ ഇട്ടതെന്നും അത് താങ്കൾക്കും സമൂഹത്തിനും തെറ്റായിട്ട് തോന്നിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും വിജിത്ത് ഷിയാസിന്‍റെ പോസ്റ്റിന് മറുപടി കുറിച്ചു.
പെങ്ങളുടെ മരണത്തെ കുറിച്ചുള്ള മാധ്യമങ്ങളിലെ ചർച്ചകൾ അവസാനിക്കുമ്പോൾ തനിക്ക് പറയാനുള്ളത് പറയാൻ വേണ്ടി തന്‍റെ പെങ്ങളെ സ്‌നേഹിക്കുന്നവർ കാണുന്ന ഒരു പ്ലാറ്റ്‌ഫോം കിട്ടുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും അതിൽ തെറ്റുണ്ടെന്ന് കരുതിയില്ലെന്നും വിജിത്ത് വ്യക്തമാക്കി. സഹോദരിയുടെ നീതിക്കായി ഷിയാസിനെപ്പോലുള്ളവർ കൂടെയുണ്ടാവുമെന്ന പ്രതീക്ഷയും വിജിത്ത് പങ്കുവച്ചു.
വിജിത്ത് ക്ഷമ ചോദിച്ച് തനിക്ക് മെസേജ് അയച്ചുവെന്നും അതിനാലാണ് താൻ പോസ്റ്റ് നീക്കം ചെയ്‌തതെന്നും ഷിയാസ് കരീം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശദമാക്കി. ഷിയാസിന് പുറമേ നിരവധി പേർ സഹോദരൻ വിജിത്ത് വി നായരിനെതിരെ വിമർശനമുയർത്തിയിരുന്നു.