ETV Bharat / sitara

ശശികലയായി ഷംന കാസിം; സന്തോഷം പങ്കുവെച്ച് താരം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കൂട്ടുകാരിയും എ.ഐ.എഡി.എം.കെ മുൻനേതാവുമായിരുന്ന ശശികലയുടെ വേഷമാണ് ഷംന കാസിം തലൈവിയിൽ അവതരിപ്പിക്കുന്നത്

തലൈവി  ജയലളിത  തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത  ഷംന കാസിം  ശശികലയായി ഷംന കാസിം  എ.എല്‍.വിജയ്  Thalaivi  Thalaivi film  Shamna Kasim  kankana  kankana ranaut  jayalaitha biopic
തലൈവി
author img

By

Published : Feb 25, 2020, 7:25 PM IST

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവി ചിത്രത്തിൽ നടി ഷംന കാസിമും. 'തലൈവി'യില്‍ ജയലളിതയുടെ കൂട്ടുകാരിയും എ.ഐ.എഡി.എം.കെ മുൻനേതാവുമായിരുന്ന ശശികലയുടെ വേഷമാണ് മലയാളി താരം ഷംന കാസിം അവതരിപ്പിക്കുന്നത്. എ.എല്‍.വിജയ് സംവിധാനം ചെയ്യുന്ന 'തലൈവി' ചിത്രത്തിൽ ഔദ്യോഗികമായി ഞാനും ഭാഗമാകുന്നു എന്നത് സന്തോഷത്തോടെ അറിയിക്കുന്നു. ഉരുക്കു വനിത ജയലളിതയുടെ ബയോപിക്കിൽ, കങ്കണ റണാവത്തിനൊപ്പവും അരവിന്ദ് സ്വാമിക്കൊപ്പവും അഭിനയിക്കാൻ സാധിക്കുന്നത് ശരിക്കും വലിയ അവസരമായി കണക്കാക്കുന്നു," ഷംന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. കങ്കണ റണാവത്താണ് ജയലളിതയായി വേഷമിടുന്നത്.

എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എംജിആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. വിഷ്‌ണു വർധൻ ഇന്ദൂരി, ശൈലേഷ് ആര്‍. സിംഗ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കെ.ആര്‍ വിജയേന്ദ്രനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.