തെലുങ്ക് ടിവി ചാനലായ ഇടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർഥികളെ വേദിയില്‍ ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്‌ത നടി ഷംന കാസിമിനെതിരെ വിമർശനം. ധീ ചാമ്പ്യൻസ് എന്ന ടെലിവിഷൻ പരിപാടിയുടെ വിധികർത്താവാണ് ഷംന.
പരിപാടിയിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കവിളിൽ കടിക്കുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഷംനക്കെതിരെ ഒരു വിഭാഗം വിമർശനവുമായി എത്തിയത്.
- " class="align-text-top noRightClick twitterSection" data="
">
പൊതുവേദിയിൽവച്ചുള്ള ഇത്തരം പെരുമാറ്റങ്ങൾ കടന്നുപോയെന്നാണ് വിമർശകർ ഉന്നയിച്ചത്. എന്നാൽ, പരസ്‌പര സമ്മതപ്രകാരം ഇങ്ങനെ സ്‌നേഹപ്രകടനം നടത്തിയാൽ എന്താണ് കുഴപ്പമെന്നും ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർ കപടസദാചാരവാദികളാണെന്നും നടിയെ പിന്തുണച്ചും ഒരു വിഭാഗം പ്രതികരിച്ചിട്ടുണ്ട്.
ഇതാദ്യമായല്ല ഷംന ഇത്തരത്തിൽ മത്സാരാർഥികളുടെ പ്രകടനത്തോട് പ്രതികരിച്ചിട്ടുള്ളത്. ഇതിന് മുൻപുള്ള വർഷവും ഇതേ പരിപാടിയിൽ താരം ഇങ്ങനെ സ്‌നേഹപ്രകടനം നടത്തിയിരുന്നു. എന്നാൽ റിയാലിറ്റി ഷോയുടെ റേറ്റിങ് കൂട്ടാനുള്ള ചാനലിന്‍റെ തന്ത്രമാണിതെന്ന് ആരോപിക്കുന്നവരുമുണ്ട്.