ETV Bharat / sitara

ഷര്‍ട്ടിടാതെ ഷാരൂഖ്, ആരാധകരെ ഞെട്ടിച്ച് 'പത്താൻ' ചിത്രം - Shah Rukh Khan upcoming movies

Shah Rukh Khan Pathan location still: 'പത്താന്‍റെ' ഷൂട്ടിങ്‌ തിരക്കിലാണിപ്പോള്‍ ഷാരൂഖ്‌ ഖാന്‍. സ്‌പെയിനില്‍ നിന്നും താരത്തിന്‍റെ ഷര്‍ട്ടിടാത്ത ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

Shah Rukh Khan Pathan location still  Pathan location still viral  8 പേക്കുമായി ഷാരൂഖ്‌ ഖാന്‍  'പത്താന്‍റെ' ഷൂട്ടിങ്‌  Shah Rukh Khan Pathan release date  'പത്താന്‍റെ' റിലീസ്‌ തീയതി  Pathan stars  Pathan shoot at Spain  Shah Rukh Deepika to jet off to Spain  Shah Rukh Khan upcoming movies  Shah Rukh Khan Deepika movies
സ്‌പെയിനില്‍ നിന്നും 8 പേക്കുമായി ഷാരൂഖ്‌ ഖാന്‍; ഷര്‍ട്ട്‌ ഇല്ലേലും ചിത്രം വൈറല്‍
author img

By

Published : Mar 16, 2022, 5:54 PM IST

Shah Rukh Khan Pathan location still: ബോളിവുഡ്‌ കിങ്‌ഖാന്‍ ഷാരൂഖ്‌ ഖാന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'പത്താന്‍'. 'പത്താന്‍റെ' ഷൂട്ടിങ്‌ തിരക്കിലാണിപ്പോള്‍ താരം. സ്‌പെയിനില്‍ നിന്നും താരത്തിന്‍റെ ഷര്‍ട്ടിടാത്ത ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. മുടി നീട്ടി വളര്‍ത്തി 8 പായ്‌ക്കുമായി നില്‍ക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണാനാവുക.

Shah Rukh Khan Pathan release date: 2023ലെ റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി 'പത്താൻ' റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അണിയറപ്രവര്‍ത്തകര്‍. അടുത്തിടെ 'പത്താന്‍റെ' റിലീസ്‌ തീയതി ഷാരൂഖ്‌ പുറത്തുവിട്ടിരുന്നു. 2023 ജനുവരി 25നാണ് 'പത്താന്‍' തിയേറ്ററുകളിലെത്തുക. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം തമിഴിലും തെലുങ്കിലും റിലീസ്‌ ചെയ്യും.

Pathan stars: സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ സൽമാൻ ഖാന്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്‌. ജോണ്‍ എബ്രഹാമും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്‌. റോ ഏജന്‍റായാണ് ചിത്രത്തില്‍ ഷാരൂഖ്‌ പ്രത്യക്ഷപ്പെടുന്നത്‌.

Shah Rukh Khan Deepika movies: ഇതുവരെ മൂന്ന്‌ ചിത്രങ്ങളില്‍ ഷാരൂഖും ദീപികയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്‌. 'ഓം ശാന്തി ഓം' ആണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം. 'ചെന്നൈ എക്‌സ്‌പ്രസ്‌', 'ഹാപ്പി ന്യൂ ഇയര്‍' എന്നിവയാണ് ഇരുവരും ഒന്നിച്ചെത്തിയ മറ്റു ചിത്രങ്ങള്‍. സിദ്ധാര്‍ഥ്‌ ആനന്ദ്‌ ആണ് ചിത്രത്തിന്‍റെ സംവിധാനം.

Pathan shoot at Spain: ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍ ഉള്‍പ്പടുന്ന സുപ്രധാന സീക്വന്‍സുകളുടെ ചിത്രീകരണത്തിനായി 'പത്താന്‍' ടീം മാര്‍ച്ച്‌ ആദ്യവാരം സ്‌പെയിനിലെത്തിയിരുന്നു. അവിടത്തെ അതിമനോഹരമായ കടല്‍ത്തീരങ്ങളാലും പര്‍വതങ്ങളാലും പേരുകേട്ട ദ്വീപിന്‍റെ മനോഹാരിത പകര്‍ത്താന്‍ സംവിധായകന്‍ ആഗ്രഹിക്കുന്നു. സീക്വന്‍സുകള്‍ ഗംഭീരമാക്കാനാനും സിദ്ധാര്‍ഥ്‌ ആഗ്രഹിക്കുന്നു. ഇത്‌ 'പത്താന്‍റെ' ആദ്യ അന്താരാഷ്‌ട്ര ഷെഡ്യൂളാണ്.

Shah Rukh Deepika to jet off to Spain: അടുത്തിടെ ഷാരൂഖ്‌ ഖാനും ദീപിക പദുകോണും സ്‌പെയിനിലേക്ക്‌ പറന്നതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 'പത്താനി'ലെ ഇരുവരുടെയും ഒരു റൊമാന്‍റിക്‌ ഗാനം ചിത്രീകരിക്കാനാണ് താരങ്ങള്‍ സ്‌പെയിനില്‍ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

'ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാന സീക്വന്‍സുകള്‍ 17 ദിവസം കൊണ്ട്‌ സ്‌പെയിനില്‍ ചിത്രീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫെബ്രുവരി അവസാന വാരത്തില്‍ ഒരാഴ്‌ച നീണ്ട 'പത്താന്‍റെ' ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ ഷെഡ്യൂള്‍ മുംബെയില്‍ ചിത്രീകരിച്ചു.

Shah Rukh Khan upcoming movies: 2018ല്‍ റിലീസ്‌ ചെയ്‌ത താരത്തിന്‍റെ 'സീറോ' എന്ന ചിത്രത്തിന് ശേഷമുള്ള ഷാരൂഖിന്‍റെ ബോളിവുഡ്‌ ചിത്രമാണ് 'പത്താന്‍'. നാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഒരു ഷാരൂഖ്‌ ഖാന്‍ ചിത്രം തിയേറ്ററുകളിലെത്തുന്നത്‌. പത്താന്‍ കൂടാതെ സംവിധായകരായ അറ്റ്‌ലി, രാജ്‌കുമാർ ഹിരാനി എന്നിവരുടെ പേരിടാത്ത ചിത്രങ്ങളിലും ഷാരൂഖ് അഭിനയിക്കുന്നുണ്ട്.

Also Read: 'സല്യൂട്ട്‌' ഒടിടിക്ക് വേണ്ടി നിര്‍മിച്ച ചിത്രം; അവകാശ വാദങ്ങളുമായി വേഫറര്‍ ഫിലിംസ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.