ETV Bharat / sitara

സെല്‍വരാഘവന് പിറന്നാള്‍ ആശംസിച്ച് സാനി കൈദത്തിന്‍റെ പുതിയ പോസ്റ്റര്‍

author img

By

Published : Mar 5, 2021, 2:13 PM IST

അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്

Selvaraghavan birthday special Saani Kaayidham new poster out now  സെല്‍വരാഘവന് പിറന്നാള്‍ ആശംസിച്ച് സാനി കൈദത്തിന്‍റെ പുതിയ പോസ്റ്റര്‍  സാനി കൈദത്തിന്‍റെ പുതിയ പോസ്റ്റര്‍  സെല്‍വ രാഘവന്‍ സാനി കൈദം  സാനി കൈദം വാര്‍ത്തകള്‍  Saani Kaayidham news  Saani Kaayidham film related news
സെല്‍വരാഘവന് പിറന്നാള്‍ ആശംസിച്ച് സാനി കൈദത്തിന്‍റെ പുതിയ പോസ്റ്റര്‍

സംവിധായകൻ സെൽവ രാഘവനും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന സാനി കൈദത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സെല്‍വരാഘവന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്‌തത്. പക്കാ ക്രൈം ത്രില്ലറായിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോരയൊഴുകുന്ന പുരുഷന്‍റെ കാലുകള്‍ക്കും ബിയര്‍ കുപ്പികള്‍ക്കും സമീപം ബീഡി വലിച്ച് ഇരിക്കുന്ന സെല്‍വരാഘവനാണ് പോസ്റ്ററിലുള്ളത്.

'എന്‍റെ ക്രൈം പാര്‍ട്‌നര്‍' എന്നാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നടി കീര്‍ത്തി സുരേഷ് സെല്‍വരാഘവനെപ്പറ്റി കുറിച്ചത്. അതിശയകരമായ സംവിധായകനും ഒപ്പം ബ്രില്ല്യന്‍റ് ആക്ടറുമായ സെല്‍വ രാഘവന്‍ സാറിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കീര്‍ത്തി കുറിച്ചു. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സില്ലു കരുപ്പട്ടി' ഫെയിം യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

1980കളിലെ ഒരു കഥയാണ് സിനിമ പറയുന്നത്. ആക്ഷന്‍-ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കുന്നത്. സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്. അരുണ്‍ മാതേശ്വരന്‍റെ ആദ്യ സംവിധാന സംരംഭം റോക്കി റിലീസിന് തയ്യാറെടുക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.