ഇന്ദ്രജിത്ത് സുകുമാരന്‍, മനോജ് കെ. ജയൻ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആഹാ'യിലെ തീം സോങ്ങിന് വലിയ സ്വീകാര്യതയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ ഗാനത്തിന്‍റെ റെക്കോർഡിങ് രംഗങ്ങൾ പങ്കുവെക്കുകയാണ് ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ്. ഫേസ്ബുക്കിലൂടെയാണ് തീം സോങ്ങിന്‍റെ സ്റ്റുഡിയോ വിശേഷങ്ങൾ ഗായിക പുറത്തുവിട്ടത്.
- " class="align-text-top noRightClick twitterSection" data="">
സയനോര തന്നെ സംഗീതം നൽകിയിരിക്കുന്ന ആഹായിലെ ഗാനം ഗായികക്കൊപ്പം നടൻ അർജുൻ അശോകനും ആലപിച്ചിട്ടുണ്ട്. ഗാനത്തിന്‍റെ വരികൾ ഒരുക്കിയത് ജുബിത്ത് നമ്രദത്താണ്. വടംവലി പശ്ചാത്തലമാക്കി നിർമിക്കുന്ന ആഹാ സിനിമ സയനോര സംഗീത സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനവും ബോളിവുഡില്‍ സജീവമായ രാഹുല്‍ ബാലചന്ദ്രൻ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് പ്രേം എബ്രഹാമാണ്. അടുത്ത വർഷം ആഹാ റിലീസിനെത്തുമെന്നാണ് പ്രതീക്ഷ.